Semban kaale

ചെമ്പന്‍ കാളേ
Year
Language

ചെമ്പന്‍ കാളേ കൊമ്പന്‍ കാളേ
രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ
അണ്ണനാണേ തമ്പിയാണേ
ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ
മേലേ മാനത്തെ പൊന്നും വണ്ടി തെളിക്കും
നേരുള്ള വണ്ടിക്കാരാ
നേരെ കാണുമ്പോള്‍ കൊമ്പും കൊമ്പും കൊരുക്കും
മല്ലരെ തളക്കാമോ
നേരം ചെന്നേടം രണ്ടീണങ്ങളില്‍ പിണങ്ങി നിന്നാല്‍
എല്ലാരും സുല്ലാണേ ഈ കുറുമ്പിനെ പിടിച്ചു കെട്ടാന്‍
ഒരുമയെന്നൊരു പദമില്ലാതെ
ഇതുടയവനെഴുതിയ കഥയാണേ
തനിച്ചെങ്ങും ജയിക്കണമതിനാണേ
ഇരുവരും ഇടം വലം വിളയാട്ടം
സ്നേഹത്തിന്‍ നാദമായ് നെഞ്ചോരം ചേരുമോ
ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികള്‍
( ചെമ്പന്‍...)

ഒരുത്തനു മലയുടേ കരുത്താണേ
മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ
പൊലിയവനൊരു കരിമ്പുലിയായാല്‍
ഇളയവനിടയുന്ന കലിയാകും
രാവോരം ചായുവാന്‍ ഒന്നാണേ പൂങ്കുടില്‍
തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികള്‍
( മേലേ..)

sĕmban kāḽe kŏmban kāḽe
raṇḍāḽuṁ vĕṭṭaṁ kaṇḍāl ŏnniccāṇe
aṇṇanāṇe tambiyāṇe
uḽḽāle raṇḍuṁ raṇḍu tīrattāṇe
mele mānattĕ pŏnnuṁ vaṇḍi tĕḽikkuṁ
neruḽḽa vaṇḍikkārā
nerĕ kāṇumboḽ kŏmbuṁ kŏmbuṁ kŏrukkuṁ
mallarĕ taḽakkāmo
neraṁ sĕnneḍaṁ raṇḍīṇaṅṅaḽil piṇaṅṅi ninnāl
ĕllāruṁ sullāṇe ī kuṟumbinĕ piḍiccu kĕṭṭān
ŏrumayĕnnŏru padamillādĕ
iduḍayavanĕḻudiya kathayāṇe
taniccĕṅṅuṁ jayikkaṇamadināṇe
iruvaruṁ iḍaṁ valaṁ viḽayāṭṭaṁ
snehattin nādamāy nĕñjoraṁ serumo
sĕñjillaṁ silu sillaṁ sirikkunna kuḍamaṇigaḽ
( sĕmban...)

ŏruttanu malayuḍe karuttāṇe
maṭrŏruttanŏriḍiminnal kŏḍiyāṇe
pŏliyavanŏru karimbuliyāyāl
iḽayavaniḍayunna kaliyāguṁ
rāvoraṁ sāyuvān ŏnnāṇe pūṅguḍil
tūvĕṭṭaṁ kaṇḍālo tuḍarunnu kuḽambaḍigaḽ
( mele..)