Sembagaboo

ചെമ്പകപൂ
Year
Language

ചെമ്പകപ്പൂച്ചെണ്ടുപോലെ എന്റെ മാറിലെന്നും
കുളിരമ്പിളിയായ് പൊന്‍മകനേ ചായുറങ്ങുമോ...
കരയാതേ...കരളേ എന്‍ കണിയേ രാരീരം രാരിരോ
ഉണരാതെ...ഹൃദയത്തിന്‍ കണിയേ രാരീരം രാരിരോ
ചെമ്പകപ്പൂച്ചെണ്ടുപോലെ എന്റെ മാറിലെന്നും
കുളിരമ്പിളിയായ് പൊന്‍മകനേ ചായുറങ്ങുമോ....

ആരും കാണാതെ താമരത്തേന്‍ ഉണ്ണാല്ലോ..
കഥയില്‍ കാണാത്ത കിളിമരത്തില്‍ കേറാല്ലോ..
ആടിപ്പാടാല്ലോ വാരിളം പൂവേ...
ചിറകാല്‍ തൂവാനത്തുമ്പിയാവാല്ലോ...
മാനം കാണാത്ത പീലിയായ്
മടിയില്‍ നീയെന്നും വളരണേ...
രാരീ രാരാരിരോ....രാരീ രാരാരിരോ....

നാളെ നേരത്തേ നീയുണര്‍ന്നു വന്നാലോ...
തനിയെ പോകുമ്പോള്‍ വഴി മറന്നുപോയാലോ...
നോവിന്‍ തീയാളും കാലമെൻ കാറ്റേ...
ആരും കാണാതീ മിഴി തുടയ്ക്കാമോ...
സ്നേഹം തേടുന്ന തീരമായ്
മനസ്സില്‍ നീയെന്നും തെളിയണേ.....
രാരീ രാരാരിരോ....രാരീ രാരാരിരോ....
(ചെമ്പകപ്പൂച്ചെണ്ടുപോലെ....)

sĕmbagappūccĕṇḍubolĕ ĕnṟĕ māṟilĕnnuṁ
kuḽirambiḽiyāy pŏnmagane sāyuṟaṅṅumo...
karayāde...karaḽe ĕn kaṇiye rārīraṁ rāriro
uṇarādĕ...hṛdayattin kaṇiye rārīraṁ rāriro
sĕmbagappūccĕṇḍubolĕ ĕnṟĕ māṟilĕnnuṁ
kuḽirambiḽiyāy pŏnmagane sāyuṟaṅṅumo....

āruṁ kāṇādĕ tāmaratten uṇṇāllo..
kathayil kāṇātta kiḽimarattil keṟāllo..
āḍippāḍāllo vāriḽaṁ pūve...
siṟagāl tūvānattumbiyāvāllo...
mānaṁ kāṇātta pīliyāy
maḍiyil nīyĕnnuṁ vaḽaraṇe...
rārī rārāriro....rārī rārāriro....

nāḽĕ neratte nīyuṇarnnu vannālo...
taniyĕ pogumboḽ vaḻi maṟannuboyālo...
novin dīyāḽuṁ kālamĕn kāṭre...
āruṁ kāṇādī miḻi tuḍaykkāmo...
snehaṁ teḍunna tīramāy
manassil nīyĕnnuṁ tĕḽiyaṇe.....
rārī rārāriro....rārī rārāriro....
(sĕmbagappūccĕṇḍubolĕ....)