ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ....
ചന്ദ്രശേഖരഭഗവാനേ കൈതൊഴുന്നേൻ....
തൊഴുന്നേൻ തിരുമുടിച്ചാർത്തിൽ ഒളിയ്ക്കും മന്ദാകിനിയ്ക്കും
തൊഴുന്നേൻ തിരുനെറ്റിയിലെ കനൽമിഴിയ്ക്കും
തൊഴുന്നേൻ തിരുമടിത്തട്ടിലിരിയ്ക്കും ഗണപതിയ്ക്കും
കൈതൊഴുന്നേൻ പാതിമെയ്യാം ശ്രീപാർവ്വതിയ്ക്കും
ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ....
ചന്ദ്രശേഖരഭഗവാനേ കൈതൊഴുന്നേൻ....
തൊഴുന്നേൻ ത്രികാലങ്ങളളക്കും പൊൻതുടിയ്ക്കും
കൈതൊഴുന്നേൻ ത്രിശൂലമേന്തും തൃക്കരത്തിനും
തൊഴുന്നേൻ പദതാളമേളം തളിർക്കും പൊൻച്ചിലമ്പിന്നും
തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ.....
തൊഴുന്നേൻ തിരുവുടൽ പൊഴിയും വെണ്ണീറാം നിലാവിന്നും
തൊഴുന്നേൻ മാറണിയും മണിനാഗമാലയ്ക്കും
തൊഴുന്നേൻ മൂവുലകുമിളകും നടരാജകേളികൾക്കും
തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ.....
ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ....