Sellattatte (d)

ചെല്ലത്തത്തേ (d)
Year
Language

ചെല്ലത്തത്തേ പാറാന്‍ വാ...
ചില്ലത്തുമ്പില്‍ ചേക്കേറാം
ചേക്കേറാം...ചേക്കേറാം...
ഹേയ് അക്കം പക്കം ആകാശം
അമ്മയ്ക്കെന്തേ സമ്മാനം...
സമ്മാനം...സമ്മാനം...
മുങ്ങിപ്പൊങ്ങാം...മുങ്ങിപ്പൊങ്ങാം...
മുകിലില്‍ ചെല്ലാം...ഈ മുകിലില്‍ ചെല്ലാം
മുങ്ങിപ്പൊങ്ങാം മുകിലില്‍ ചെല്ലാം...
മഴവില്ലിന്‍ ഊഞ്ഞാലേലാടാം....
ചെല്ലത്തത്തേ പാറാന്‍ വാ...
ചില്ലത്തുമ്പില്‍ ചേക്കേറാം
ചേക്കേറാം...ചേക്കേറാം...

കാറ്റായ് നിന്നെ തൊട്ടു്
ഒരു പാട്ടെന്‍ ചുണ്ടില്‍ തത്തും..
കൊഞ്ചാതെ...കുറുകാതെ...
ആട്ടാന്‍ തൊട്ടില്‍ കെട്ടി
മഴമേഘം താരാട്ടും....
താരാട്ടും...വാവാവാ....
ചന്ദമുള്ള ചന്തിരനെ കൊണ്ടുപോരാം
പൊന്തിവരും സൂരിയനെ ഉറക്കാം.....(2)
ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ...
(ചെല്ലത്തത്തേ....)

മുത്തായ്‌ ചെപ്പില്‍ മുത്താം
കടല്‍ക്കാറ്റായ് നൃത്തം വെയ്ക്കാം
നെയ്യാരം...തെയ്യാരം...
താളം തപ്പില്‍ കൊട്ടാം
ഒരു മേളം പഞ്ചാരി....
ധീം ധീം തോം..
ധീം ധീം തോം...
അന്തിവിണ്ണിന്‍ അങ്കണത്തില്‍ പഞ്ചവാദ്യം...
കൊമ്പനാനത്തമ്പുരാന്റെ മയക്കം...(2)
ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ...
(ചെല്ലത്തത്തേ....)

sĕllattatte pāṟān vā...
sillattumbil sekkeṟāṁ
sekkeṟāṁ...sekkeṟāṁ...
hey akkaṁ pakkaṁ āgāśaṁ
ammaykkĕnde sammānaṁ...
sammānaṁ...sammānaṁ...
muṅṅippŏṅṅāṁ...muṅṅippŏṅṅāṁ...
mugilil sĕllāṁ...ī mugilil sĕllāṁ
muṅṅippŏṅṅāṁ mugilil sĕllāṁ...
maḻavillin ūññālelāḍāṁ....
sĕllattatte pāṟān vā...
sillattumbil sekkeṟāṁ
sekkeṟāṁ...sekkeṟāṁ...

kāṭrāy ninnĕ tŏṭṭu്
ŏru pāṭṭĕn suṇḍil tattuṁ..
kŏñjādĕ...kuṟugādĕ...
āṭṭān dŏṭṭil kĕṭṭi
maḻameghaṁ tārāṭṭuṁ....
tārāṭṭuṁ...vāvāvā....
sandamuḽḽa sandiranĕ kŏṇḍuborāṁ
pŏndivaruṁ sūriyanĕ uṟakkāṁ.....(2)
ehey ĕhĕhey yey...hŏo hŏo...
(sĕllattatte....)

muttāy‌ sĕppil muttāṁ
kaḍalkkāṭrāy nṛttaṁ vĕykkāṁ
nĕyyāraṁ...tĕyyāraṁ...
tāḽaṁ tappil kŏṭṭāṁ
ŏru meḽaṁ pañjāri....
dhīṁ dhīṁ toṁ..
dhīṁ dhīṁ toṁ...
andiviṇṇin aṅgaṇattil pañjavādyaṁ...
kŏmbanānattamburānṟĕ mayakkaṁ...(2)
ehey ĕhĕhey yey...hŏo hŏo...
(sĕllattatte....)