പറവകളായ് പിറന്നിരുന്നെങ്കില്‍
ചിറകുരുമ്മി ചിറകുരുമ്മി
പറന്നേനെ നമ്മള് പറന്നേനെ
പറവകളായ്....
വിണ്ണിലെ പൈങ്കിളി വന്നിരുന്നാടുന്ന
വള്ളിക്കുടിലുകളില്‍
ഇളം കാറ്റും കൊണ്ട് പനനൊങ്കും തിന്ന്
തളിരും ചൂടിയൊരുങ്ങിയേനെ
നമ്മളൊരുങ്ങിയേനെ
പഞ്ചമിചന്ദ്രിക പൊന്നാട ഞൊറിയുന്ന
പമ്പാ തടങ്ങളില്‍
ഇളം പുല്‍മെത്തയില്‍ വെളുപ്പാങ്കാലത്ത്
പുളകം ചാര്ത്തിയുറങ്ങിയേനെ
നമ്മള് ഉറങ്ങിയേനെ
ചന്ദനത്തൊട്ടിലില്‍ ചാഞ്ചക്കം തൊട്ടിലില്‍
പൊന്നോണ രാത്രികളില്‍
കൊഞ്ചും മൊഴിയെ കടിഞ്ഞൂല്ക്കിളിയെ
പഞ്ചമം പാടിയുറക്കിയേനെ
നമ്മളുറക്കിയേനെ