ശശിലേഖേ നീയെന്റെ നഭസ്സില്‍... (2)
ഈ ജന്മവും വരും പല ജന്മവും..(2)
വിടരേണം എന്നെന്നും ഇതുപോലെ..(ശശിലേഖേ...)
എന്റെ അനുരാഗ സാഭല്യം നീ..
എന്നില്‍ മലര്‍ പെയ്യും സങ്കല്പം നീ..(2)
എന്റെ ഉയിരാണ് നീ...നിത്യ സഖിയാണു നീ..(2)
നിത്യ സഖിയാണു നീ... (ശശിലേഖേ...)
സ്വപ്ന സൗധങ്ങള്‍ തീര്‍ക്കുന്നു നീ ...
എന്നില്‍ കുളിര്‍ കോരി നില്ക്കുന്നു നീ ..(2)
മുന്നില്‍ ചിരി തൂകി നീ...ദിവ്യ പ്രഭ തൂകി നീ ...(2)
ദിവ്യ പ്രഭ തൂകി നീ..(ശശിലേഖേ...)