Sarigama paadunna

സരിഗമ പാടുന്ന
Work
Year
Language

സാ... രീ.... ഗാ... മാ... പാ...
സരിഗമപാ... ധപമഗമാ.... ഗാരീ നീസ

സരിഗമപാടുന്ന കുയിലുകളേ നീലക്കുയിലുകളേ
സംഗീതം വിളയുന്ന കുഴലുകളേ പുല്ലാങ്കുഴലുകളേ
പുല്ലാങ്കുഴലുകളേ
ജനകോടികളുടെ സിരകളിലുണരും
രണഭേരികളുടെ പല്ലവി പാടാം
പാടാം കിളിമകളേ

ചിരിക്കൂ പൂക്കളേ ചിരിക്കൂ
ചിലയ്ക്കൂ കിളികളേ ചിലയ്ക്കൂ
കുന്നലനാട്ടിലെ കുഞ്ഞിളം തെന്നലേ
കുന്നും പുറങ്ങളില്‍ പിച്ചവയ്ക്കൂ

ആദ്യത്തെ രശ്മിയാല്‍ ആദിത്യനൂഴിയില്‍
ആയിരം പൂക്കളങ്ങളെഴുതി...
ആ ചിത്രശാലകള്‍ ആസ്വദിക്കാന്‍ വന്നു
ആലോലവായുവും തുമ്പികളും

മഞ്ഞുമഴ തേന്മഴ മഴ മഞ്ഞുമഴ
മഞ്ഞലയില്‍ കതിര്‍മഴ മഴ കതിര്‍മഴ

sā... rī.... gā... mā... pā...
sarigamabā... dhabamagamā.... gārī nīsa

sarigamabāḍunna kuyilugaḽe nīlakkuyilugaḽe
saṁgīdaṁ viḽayunna kuḻalugaḽe pullāṅguḻalugaḽe
pullāṅguḻalugaḽe
janagoḍigaḽuḍĕ siragaḽiluṇaruṁ
raṇabherigaḽuḍĕ pallavi pāḍāṁ
pāḍāṁ kiḽimagaḽe

sirikkū pūkkaḽe sirikkū
silaykkū kiḽigaḽe silaykkū
kunnalanāṭṭilĕ kuññiḽaṁ tĕnnale
kunnuṁ puṟaṅṅaḽil piccavaykkū

ādyattĕ raśmiyāl ādityanūḻiyil
āyiraṁ pūkkaḽaṅṅaḽĕḻudi...
ā sitraśālagaḽ āsvadikkān vannu
ālolavāyuvuṁ tumbigaḽuṁ

maññumaḻa tenmaḻa maḻa maññumaḻa
maññalayil kadirmaḻa maḻa kadirmaḻa