Saratkaala sandriga

ശരത്കാല ചന്ദ്രിക
Year
Language

ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
(ശരത്കാലചന്ദ്രിക....)
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ ഇനിയെന്തു പാടും നീ രാക്കുയിലേ
ഇനിയെന്തു പാടും നീ രാക്കുയിലേ...
ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...

പൂർണ്ണിമ തേടിയൊരെന്റെ പ്രതീക്ഷകൾ കൂരിരുൾപ്പാറയിൽ തകർന്നു...
പൂത്തിരുവാതിര പുതുമുണ്ടുടുക്കുവാൻ കാത്തൊരെൻ ഭാവന തളർന്നു..
ഇനി വരുമോ കുളിർമൊട്ടുകൾ വിതറി ഇതുവഴിയെൻ സ്വപ്നശരപഞ്ചമി...

ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...

ഇന്നലെ പാടിയ സിന്ധുഭൈരവികൾ എൻ നെടുവീർപ്പിൽ വീണലിഞ്ഞു
നിൻ വിരൽകൊണ്ട് ഞാൻ മീട്ടാൻ പഠിച്ചൊരെൻ പൊൻവീണയപശ്രുതി പകർന്നു...
ഇനി വരുമോ പ്രേമപല്ലവി പാടി ഇതുവഴിയെൻ രാഗനിറപൌർണ്ണമി....

ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...

śaratkālasandriga viḍabaṟaññu....ī śarabañjarattil manaṁ piḍaññu...
(śaratkālasandriga....)
iruḽ paḍarnnīḍumī kūḍinĕyuṟakkān iniyĕndu pāḍuṁ nī rākkuyile
iniyĕndu pāḍuṁ nī rākkuyile...
śaratkālasandriga viḍabaṟaññu....ī śarabañjarattil manaṁ piḍaññu...

pūrṇṇima teḍiyŏrĕnṟĕ pradīkṣagaḽ kūriruḽppāṟayil tagarnnu...
pūttiruvādira pudumuṇḍuḍukkuvān kāttŏrĕn bhāvana taḽarnnu..
ini varumo kuḽirmŏṭṭugaḽ vidaṟi iduvaḻiyĕn svapnaśarabañjami...

śaratkālasandriga viḍabaṟaññu....ī śarabañjarattil manaṁ piḍaññu...

innalĕ pāḍiya sindhubhairavigaḽ ĕn nĕḍuvīrppil vīṇaliññu
nin viralgŏṇḍ ñān mīṭṭān paṭhiccŏrĕn pŏnvīṇayabaśrudi pagarnnu...
ini varumo premaballavi pāḍi iduvaḻiyĕn rāganiṟabaൌrṇṇami....

śaratkālasandriga viḍabaṟaññu....ī śarabañjarattil manaṁ piḍaññu...