അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ
കണ്വാശ്രമത്തിലെ മാന്‍ പോലെ
അന്നൊരിക്കല്‍ ഞാന്‍ കണ്ട പെണ്‍കിടാവോ നീ
കൌമാരം കസവിട്ട പൂനിലാവോ...
(അമ്പലക്കുളത്തിലെ.....)
അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ...
സങ്കല്പപ്പൂത്താലമേന്തീ സന്തോഷത്തേനാറില് നീന്തീ...
വിണ്ണിന് വിശുദ്ധിയുള്ള കണ്ണില്‍ ഇന്നു
വീഞ്ഞിന്റെ ലഹരി വന്നതെങ്ങനേ
ആ...ആ...ആ....ആ....
അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ
കണ്വാശ്രമത്തിലെ മാന്‍ പോലെ
അന്നൊരിക്കല്‍ ഞാന്‍ കണ്ട പെണ്‍കിടാവോ നീ
കൌമാരം കസവിട്ട പൂനിലാവോ...
അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ...
ആനന്ദത്തെളിനാളം പോലെ ആലോലക്കതിരോളം പോലെ...
ചെമ്പനീര്‍ മൊട്ടിട്ട ചുണ്ടില്‍ ഇന്നു
ചെഞ്ചായം കതിരിട്ടതെങ്ങനേ....
ആ...ആ...ആ....ആ....
അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ
കണ്വാശ്രമത്തിലെ മാന്‍ പോലെ
അന്നൊരിക്കല്‍ ഞാന്‍ കണ്ട പെണ്‍കിടാവോ നീ
കൌമാരം കസവിട്ട പൂനിലാവോ...