Sanyajalaaksimaare

ചഞ്ചലാക്ഷിമാരേ
Year
Language

ചഞ്ചലാക്ഷിമാരേ ചെമ്പകാംഗിമാരേ
വാര്‍മുടിയില്‍ ചൂടുവാന്‍
വാസനപ്പൂ വേണമോ?
വാസന്തിപ്പൂ വേണമോ? (ചഞ്ചലാക്ഷിമാരെ..)
ചഞ്ചലാക്ഷിമാരേ ചെമ്പകാംഗിമാരേ

മാലയില്‍ കോര്‍ക്കുവാനാണെങ്കില്‍
മാലതി പൂവുണ്ട്‌ ജമന്തിയുണ്ട്‌
മാരന്നു നേദിക്കാനാണെങ്കില്‍
മണമുള്ള മന്ദാരം വേറെയുണ്ട്‌
പാരിജാതം വേണമോ പവിഴമല്ലി വേണമോ ?
ഏതു വേണം പുഷ്പമേതു വേണം ? (ചഞ്ചലാക്ഷിമാരേ..)

ആതിരയില്‍ ചൂടുവാനാണെങ്കില്‍
അഴകുള്ള പിച്ചകപ്പൂവുണ്ടേ (ആതിരയില്‍..)
ദേവനെ പൂജിക്കാനാണെങ്കില്‍
തെച്ചിപ്പൂവുണ്ട്‌ ചെമ്പരത്തിയുണ്ട്‌
ചെണ്ടുമല്ലിവേണമോ ചെമ്പനിനീര്‍ വേണമോ
ഏതു വേണം പുഷ്പമേതു വേണം? (ചഞ്ചലാക്ഷിമാരേ..)

sañjalākṣimāre sĕmbagāṁgimāre
vārmuḍiyil sūḍuvān
vāsanappū veṇamo?
vāsandippū veṇamo? (sañjalākṣimārĕ..)
sañjalākṣimāre sĕmbagāṁgimāre

mālayil korkkuvānāṇĕṅgil
māladi pūvuṇḍ‌ jamandiyuṇḍ‌
mārannu nedikkānāṇĕṅgil
maṇamuḽḽa mandāraṁ veṟĕyuṇḍ‌
pārijādaṁ veṇamo paviḻamalli veṇamo ?
edu veṇaṁ puṣpamedu veṇaṁ ? (sañjalākṣimāre..)

ādirayil sūḍuvānāṇĕṅgil
aḻaguḽḽa piccagappūvuṇḍe (ādirayil..)
devanĕ pūjikkānāṇĕṅgil
tĕccippūvuṇḍ‌ sĕmbarattiyuṇḍ‌
sĕṇḍumalliveṇamo sĕmbaninīr veṇamo
edu veṇaṁ puṣpamedu veṇaṁ? (sañjalākṣimāre..)