ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയില്‍
പൂവും പൂവും മുട്ടിയുരുമ്മും പൊന്മലയില്‍ ... പൂമലയില്‍
തൈപിറന്നല്ലോ വഴിപിറന്നല്ലോ
താഴ്വരയില്‍ തമ്പുരാന്റെ നടതുറന്നല്ലോ
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ
കാവടിചിന്തും പാടി പൂയം പുലര്‍ന്നിടുമ്പോള്‍
കാട്ടിലെ പൂവാടികള്‍ തേന്‍കുടം നേദിക്കുമ്പോള്‍
ഉള്ളിലെ പൂരക്കാവില്‍ തുള്ളുന്നു കാവടികള്‍
നേര്‍മതന്‍ പാല്‍ക്കാവടി ഓര്‍മ്മതന്‍ പൂക്കാവടി
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ
കാണാത്ത മണ്‍വീണകള്‍ വായിക്കും തെന്നല്‍ക്കയ്യില്‍
കാല്‍ത്തളത്താളം തൂവി പാലാറുപായുന്നല്ലോ
മേലാകെ കുളിരുപാകും തൈമാസപ്പൂങ്കിനാവില്‍
ചൂടിന്റെ തിരപകരാന്‍ നീതരു ചേലാഞ്ചലം
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ