സങ്കല്‍പ്പ സാഗര തീരത്തുള്ളൊരു
തങ്കക്കിനാവിന്നരമനയില്‍
രാഗമുരളിയാല്‍ കവിതകള്‍ നെയ്യും
രാജകുമാരന്‍ നീയാരോ
വാര്‍മഴവില്ലുകള്‍ വനമാല കോര്‍ക്കുന്ന
വാനിലെ ശ്യാമള മണ്ഡപത്തില്‍
പൂജാപുഷ്പങ്ങള്‍ തേടിനടക്കും
രാജകുമാരി നീയാരോ
ഏതുരാധികയെ മാടിവിളിക്കാന്‍
ഊതുന്നു നീ മണിമുരളി
പ്രേമഭാവനാ ഗോകുലവസതിയില്‍
താമസിച്ചീടും രാധികയെ
ഏതൊരു ദേവന്റെ മാനസം തെളിയാന്‍
പൂജാമലരുനീ തേടുന്നു
കരളിന്‍ കോവിലില്‍ താമസമാണെന്‍
കരുണാസാഗരനാം ദേവന്‍