Sandhye kanneeridende

സന്ധ്യേ കണ്ണീരിതെന്തേ
Year
Language

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍
നില്‍പ്പൂ രജനിഗന്ധി (സന്ധ്യേ...)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

മുത്തു കോര്‍ക്കുംപോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..)
ഹൃദയമേതോ പ്രണയശോക
കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും
(സന്ധ്യേ...)

ദുഃഖമേ നീ പോകൂ കെടാത്ത
നിത്യ താരാജാലം പോലെ
കത്തുമീ അനുരാഗം (ദുഃഖമേ..)
മരണമേ നീ വരീക എന്റെ
പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റുപാടാന്‍ പോരൂ
(സന്ധ്യേ...)

sandhye kaṇṇīridĕnde sandhye
snehamayī keḻugayāṇo nīyuṁ
nin mukhaṁpol nŏmbaraṁpol
nilppū rajanigandhi (sandhye...)
sandhye kaṇṇīridĕnde sandhye

muttu korkkuṁpolĕ viṣāda
susmidaṁ nī sūḍi vīṇḍuṁ
ĕttugille nāḽĕ(muttu korkkuṁ..)
hṛdayamedo praṇayaśoga
kathagaḽ vīṇḍuṁ pāḍuṁ
vīṇḍuṁ kālameṭru pāḍuṁ
(sandhye...)

duḥkhame nī pogū kĕḍātta
nitya tārājālaṁ polĕ
kattumī anurāgaṁ (duḥkhame..)
maraṇame nī varīga ĕnṟĕ
praṇayagānaṁ keḽkkū
nīyuṁ eṭrubāḍān porū
(sandhye...)