Sandhyayil sindooracciragil

സന്ധ്യയില്‍ സിന്ദൂരച്ചിറകില്‍
Language

സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍
പകല്‍ക്കിളി പറക്കുമീ കടല്‍ക്കരയില്‍
നീ വന്നു....നീ വന്നു....
സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍
പകല്‍ക്കിളി പറക്കുമീ കടല്‍ക്കരയില്‍
നീ വന്നു....നീ വന്നു....
സന്ധ്യയില്‍......

അനുഭൂതി ഉണരുന്ന നിമിഷങ്ങളില്‍
അനുരാഗവതിയായ് നീ മറഞ്ഞു നിന്നൂ...
(അനുഭൂതി....)
ഒരു വീണക്കമ്പിയിൽ വിരല്‍ തഴുകി
എന്റെ ഹൃദയസംഗീതത്തില്‍ നീ മുഴുകി..
സന്ധ്യയില്‍......

മകരമഞ്ഞുറങ്ങുന്ന രാവുകളില്‍
മാമ്പൂക്കള്‍ വിരിയുന്ന യാമങ്ങളില്‍..
(മകരമഞ്ഞുറങ്ങുന്ന....)
മമസഖി നിന്നെ ഞാന്‍ വിളിച്ചുണര്‍ത്തും
നിന്റെ മനസ്സിലെ മകരന്ദം കവർന്നെടുക്കും
സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍
പകല്‍ക്കിളി പറക്കുമീ കടല്‍ക്കരയില്‍
നീ വന്നു....നീ വന്നു....
സന്ധ്യയില്‍......

sandhyayil...sindūracciṟagil
pagalkkiḽi paṟakkumī kaḍalkkarayil
nī vannu....nī vannu....
sandhyayil...sindūracciṟagil
pagalkkiḽi paṟakkumī kaḍalkkarayil
nī vannu....nī vannu....
sandhyayil......

anubhūdi uṇarunna nimiṣaṅṅaḽil
anurāgavadiyāy nī maṟaññu ninnū...
(anubhūdi....)
ŏru vīṇakkambiyil viral taḻugi
ĕnṟĕ hṛdayasaṁgīdattil nī muḻugi..
sandhyayil......

magaramaññuṟaṅṅunna rāvugaḽil
māmbūkkaḽ viriyunna yāmaṅṅaḽil..
(magaramaññuṟaṅṅunna....)
mamasakhi ninnĕ ñān viḽiccuṇarttuṁ
ninṟĕ manassilĕ magarandaṁ kavarnnĕḍukkuṁ
sandhyayil...sindūracciṟagil
pagalkkiḽi paṟakkumī kaḍalkkarayil
nī vannu....nī vannu....
sandhyayil......