Sandhyaa raagam

സന്ധ്യാ രാഗം
Year
Language

സന്ധ്യാരാഗം സഖി നിൻ കവിളിലെ
സിന്ദൂരമെല്ലാം കവർന്നെടുത്തു
സമാനഹൃദയാ നിൻ പുഞ്ചിരി തൻ
സരോരുഹങ്ങൾ കടമെടുത്തൂ (സന്ധ്യാ..)

നിരവധി ജന്മങ്ങൾക്കപ്പുറത്തും
നിന്നെ ഞാൻ സ്നേഹിച്ചിരുന്നൂ
എന്റെ പ്രാണനായ് വാ
ഇനിയെത്ര ജന്മങ്ങൾ പോയാലും
ഇണക്കിളി എനിക്കു മാത്രം (സന്ധ്യാ..)

മണിമലയാറ്റിന്റെയക്കരെ
മയിലുകൾ മതി മറന്നാടി
ഒരു മായാനർത്തനമാടി
മലരിട്ട മാകന്ദ ശാഖകളിൽ
കുയിലുകൾ അലിഞ്ഞു പാടീ
പൂമൊട്ടിലലിഞ്ഞു പാടീ (സന്ധ്യാ..)

sandhyārāgaṁ sakhi nin kaviḽilĕ
sindūramĕllāṁ kavarnnĕḍuttu
samānahṛdayā nin puñjiri tan
saroruhaṅṅaḽ kaḍamĕḍuttū (sandhyā..)

niravadhi janmaṅṅaḽkkappuṟattuṁ
ninnĕ ñān snehiccirunnū
ĕnṟĕ prāṇanāy vā
iniyĕtra janmaṅṅaḽ poyāluṁ
iṇakkiḽi ĕnikku mātraṁ (sandhyā..)

maṇimalayāṭrinṟĕyakkarĕ
mayilugaḽ madi maṟannāḍi
ŏru māyānarttanamāḍi
malariṭṭa māganda śākhagaḽil
kuyilugaḽ aliññu pāḍī
pūmŏṭṭilaliññu pāḍī (sandhyā..)