Sandhyaa puspannal

സന്ധ്യാ പുഷ്പങ്ങൾ
Year
Language

സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു...
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു....
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു
അവിടെയുമിവിടെയും ആരാധന ദീപാരാധന
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു

ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം....
ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം
കല്പന തന്നുടെ കനകസ്വരത്തിലും കാത്തുകാത്തൊരു കൊടിയേറ്റം
അവിടെയുമിവിടെയും കൊടിയേറ്റം ഉത്സവക്കൊടിയേറ്റം
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു...

സാവേരി രാഗത്തില്‍ രൂപകതാളത്തില്‍ തിരനെയ്യും നാദസ്വരം
ഓര്‍മ്മകള്‍ തന്നുടെ ഗാനസദസ്സിലും ഒഴുകുന്നു തകിലുമേളം
അവിടെയുമിവിടെയും രാഗസുധ അനവദ്യ രാഗസുധ

സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു
അവിടെയുമിവിടെയും ആരാധന ദീപാരാധന
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു

sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu...
sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu
ĕnṟĕ manassilĕ śrīgovil maṇigaḽ ninṟĕ nādaṁ keṭṭuṇarnnu....
ĕnṟĕ manassilĕ śrīgovil maṇigaḽ ninṟĕ nādaṁ keṭṭuṇarnnu
aviḍĕyumiviḍĕyuṁ ārādhana dībārādhana
sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu

sittirabaurṇṇami āṟāṭṭu kŏṇḍāḍān kṣetrattil kŏḍiyeṭraṁ....
sittirabaurṇṇami āṟāṭṭu kŏṇḍāḍān kṣetrattil kŏḍiyeṭraṁ
kalbana tannuḍĕ kanagasvarattiluṁ kāttugāttŏru kŏḍiyeṭraṁ
aviḍĕyumiviḍĕyuṁ kŏḍiyeṭraṁ utsavakkŏḍiyeṭraṁ
sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu...

sāveri rāgattil rūbagadāḽattil tiranĕyyuṁ nādasvaraṁ
ormmagaḽ tannuḍĕ gānasadassiluṁ ŏḻugunnu tagilumeḽaṁ
aviḍĕyumiviḍĕyuṁ rāgasudha anavadya rāgasudha

sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu
ĕnṟĕ manassilĕ śrīgovil maṇigaḽ ninṟĕ nādaṁ keṭṭuṇarnnu
aviḍĕyumiviḍĕyuṁ ārādhana dībārādhana
sandhyābuṣpaṅṅaḽ dībārādhana mandraṁ keṭṭuṇarnnu