Title (Indic)നീലാംബരി WorkSandhya Vandanam Year1983 LanguageMalayalam Credits Role Artist Music LPR Varma Performer P Susheela Writer Vayalar Ramavarma LyricsMalayalamനീലാംബരീ നിൻ രാഗനികുഞ്ജത്തിൽ ഈ വനജ്യോത്സ്നയെ വളർത്തൂ ഭാരതപ്പുഴയുടെ ജലതരംഗങ്ങളേ പാടിക്കൂ നീ പാടിക്കൂ എന്റെ ഏകാന്ത വഴിയമ്പലത്തിലെ ഏതോ വാടകമുറിയിൽ നഗ്നമാം കരിങ്കല്പ്രതിമ തങ്കൈയ്യിലെ അഗ്നിനാളത്തിൻ കീഴിൽ നിന്റെ താരാട്ടുപാട്ടിലലിഞ്ഞലിഞ്ഞങ്ങനെ തപസ്സിരിക്കാനനുവദിക്കൂ അനുവദിക്കൂ ഞാനുമെൻ ദാഹവും വഴിയറിയാത്തൊരു കാനനച്ഛായയിലൂടെ കൊത്തുന്ന ഫണങ്ങളിൽ മണിരത്നമിരിക്കും ചിത്രകൂടങ്ങൾക്കരികിൽ എന്റെ പ്രാണൻ കൊതിക്കും പ്രതിശ്രുത വരനെ പരിണയിക്കാനനനുവദിക്കൂ അനുവദിക്കൂ Englishnīlāṁbarī nin rāganiguñjattil ī vanajyotsnayĕ vaḽarttū bhāradappuḻayuḍĕ jaladaraṁgaṅṅaḽe pāḍikkū nī pāḍikkū ĕnṟĕ egānda vaḻiyambalattilĕ edo vāḍagamuṟiyil nagnamāṁ kariṅgalbradima taṅgaiyyilĕ agnināḽattin kīḻil ninṟĕ tārāṭṭubāṭṭilaliññaliññaṅṅanĕ tabassirikkānanuvadikkū anuvadikkū ñānumĕn dāhavuṁ vaḻiyaṟiyāttŏru kānanacchāyayilūḍĕ kŏttunna phaṇaṅṅaḽil maṇiratnamirikkuṁ sitragūḍaṅṅaḽkkarigil ĕnṟĕ prāṇan kŏdikkuṁ pradiśruda varanĕ pariṇayikkānananuvadikkū anuvadikkū