സംവത്സരക്കിളി ചോദിച്ചു
സത്യത്തില്‍ മനുഷ്യനെ അറിയാമോ-ദൈവത്തിനു
സത്യത്തില്‍ മനുഷ്യനെ അറിയാമോ
കാലമാം കവിയുടെ പുഷ്പകാവ്യങ്ങളില്‍
പാവം മനുഷ്യന്റെ കഥകളുണ്ടോ
ദുഃഖകഥകളുണ്ടോ
(സംവത്സരക്കിളി ചോദിച്ചു )
പഴകി ദ്രവിച്ചതാം പൂണൂലു ചുറ്റിയ
പഴഞ്ചന്‍ താളിയോലത്താളില്‍
വെള്ള ഉറുമ്പുകള്‍ ചുംബിച്ചതിന്‍ ബാക്കി
വെള്ളിക്കടലാസ്സിനുള്ളില്‍
മതവും ജാതിയും ഉണ്ടെന്നു ദൈവം
മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ-പണ്ടു
മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ
ഓ....ഓ....ഒഹോ
(സംവത്സരക്കിളി ചോദിച്ചു )
കലങ്ങി മറിഞ്ഞതാം കദനം വിങ്ങുന്ന
കരളിന്‍ ലോലമാം ഇതളുകളില്‍
കര്‍മ്മ സന്യാസത്താല്‍ യോഗം നടത്താന്‍
അരുളിയ ശ്രീമദ് ഭഗവാന്‍
മനുഷ്യനു ചുറ്റും മതിലുകളുണ്ടെന്നു
ഗീതയില്‍ പറഞ്ഞിട്ടുണ്ടോ-പണ്ടു
ഗീതയില്‍ പറഞ്ഞിട്ടുണ്ടോ
ഓ....ഓ....ഒഹോ
(സംവത്സരക്കിളി ചോദിച്ചു )