Samkhanaadam mulakkunnu

ശംഖനാദം മുഴക്കുന്നു
Year
Language

ശംഖനാദം മുഴക്കുന്നു ചക്രവാളം
ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം
കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ
ധന്യവാദം ധന്യവാദം
(ശംഖനാദം മുഴക്കുന്നു....)

ഈറനുടുത്തു നിന്നിളം പുല്‍ക്കൊടികളില്‍
ഇന്ദുകാന്തം വിതറും പ്രകൃതി...
(ഈറനുടുത്തു.....)
ഉദയ സൂര്യദേവത്തേരോട്ടും നിനക്കെന്റെ
അഭിനന്ദനം അഭിനന്ദനം....

ശംഖനാദം മുഴക്കുന്നു ചക്രവാളം
ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം
കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ
ധന്യവാദം ധന്യവാദം

മംഗളമയില്‍പ്പീലി നിറുകയില്‍ കുത്തി നിന്നു
രംഗപൂജ നൃത്തമാടും മനസ്സേ
(മംഗളമയില്‍പ്പീലി.....)
ദിവാസ്വപ്നദീക്ഷകളെ താരാട്ടും നിനക്കെന്റെ
ദീപാഞ്ജലി ദീപാഞ്ജലി

ശംഖനാദം മുഴക്കുന്നു ചക്രവാളം
ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം
കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ
ധന്യവാദം ധന്യവാദം
ധന്യവാദം ധന്യവാദം

śaṁkhanādaṁ muḻakkunnu sakravāḽaṁ
gaṁga pāḍiyuṇarttunnu bhūbāḽaṁ
kayyil hiraṇmayattālamendumuṣasse
dhanyavādaṁ dhanyavādaṁ
(śaṁkhanādaṁ muḻakkunnu....)

īṟanuḍuttu ninniḽaṁ pulkkŏḍigaḽil
indugāndaṁ vidaṟuṁ prakṛti...
(īṟanuḍuttu.....)
udaya sūryadevatteroṭṭuṁ ninakkĕnṟĕ
abhinandanaṁ abhinandanaṁ....

śaṁkhanādaṁ muḻakkunnu sakravāḽaṁ
gaṁga pāḍiyuṇarttunnu bhūbāḽaṁ
kayyil hiraṇmayattālamendumuṣasse
dhanyavādaṁ dhanyavādaṁ

maṁgaḽamayilppīli niṟugayil kutti ninnu
raṁgabūja nṛttamāḍuṁ manasse
(maṁgaḽamayilppīli.....)
divāsvapnadīkṣagaḽĕ tārāṭṭuṁ ninakkĕnṟĕ
dībāñjali dībāñjali

śaṁkhanādaṁ muḻakkunnu sakravāḽaṁ
gaṁga pāḍiyuṇarttunnu bhūbāḽaṁ
kayyil hiraṇmayattālamendumuṣasse
dhanyavādaṁ dhanyavādaṁ
dhanyavādaṁ dhanyavādaṁ