Sakravaalam saamaram

ചക്രവാളം ചാമരം
Year
Language

ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി
നിദ്രോദയത്തില്‍ നിന്റെ ശ്രീകോവിലില്‍
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി

നിശയുടെ മാറില്‍ വിടര്‍ന്നുനില്‍ക്കും
നിശാഗന്ധികള്‍ നമ്മള്‍
(നിശയുടെ മാറില്‍.....)
അവളുടെ വാര്‍മുടിച്ചുരുളില്‍ ചൂടൂം അല്ലിപ്പൂമൊട്ടുകള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ
മനുഷ്യജീവിതമുണ്ടോ?
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി

രാവിന്റെ മടിയില്‍ പറന്നുപാറും രാപ്പാടികള്‍ നമ്മള്‍
അവളുടെ നീള്‍മിഴിമുനയില്‍ പൂക്കും ആതിരാ സ്വപ്നങ്ങള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ കാമുകനുണ്ടോ കാമുകിയുണ്ടോ? 
പ്രേമവികാരങ്ങളുണ്ടോ?
(ചക്രവാളം ചാമരം വീശും......)

sakravāḽaṁ sāmaraṁ vīśuṁ
sakravarttinī rātri
nidrodayattil ninṟĕ śrīgovilil
svapnotsavamallo
sakravāḽaṁ sāmaraṁ vīśuṁ
sakravarttinī rātri

niśayuḍĕ māṟil viḍarnnunilkkuṁ
niśāgandhigaḽ nammaḽ
(niśayuḍĕ māṟil.....)
avaḽuḍĕ vārmuḍiccuruḽil sūḍūṁ allippūmŏṭṭugaḽ
niśīthinī niśīthinī
nīyaṟiyādĕ jananamuṇḍo maraṇamuṇḍo
manuṣyajīvidamuṇḍo?
sakravāḽaṁ sāmaraṁ vīśuṁ
sakravarttinī rātri

rāvinṟĕ maḍiyil paṟannubāṟuṁ rāppāḍigaḽ nammaḽ
avaḽuḍĕ nīḽmiḻimunayil pūkkuṁ ādirā svapnaṅṅaḽ
niśīthinī niśīthinī
nīyaṟiyādĕ kāmuganuṇḍo kāmugiyuṇḍo? 
premavigāraṅṅaḽuṇḍo?
(sakravāḽaṁ sāmaraṁ vīśuṁ......)