Sakhi onnu siriccaal

സഖി ഒന്നു ചിരിച്ചാൽ
Year
Language

സഖിയൊന്നു ചിരിച്ചാല്‍ ചന്ദ്രോദയം
എന്‍ മിഴികള്‍ക്ക് പിന്നെ പുഷ്പോത്സവം
പവിഴാധരങ്ങളില്‍ (2)
ചുംബന മുദ്രകള്‍ പനിനീര്‍ പൂവിടര്‍ത്തും മദനോത്സവം
സഖിയൊന്നു ചിരിച്ചാല്‍ ചന്ദ്രോദയം
എന്‍ മിഴികള്‍ക്ക് പിന്നെ പുഷ്പോത്സവം

മാലേയക്കുളിര്‍കാറ്റരികില്‍ വരുമ്പോള്‍
മണിമുത്തിന്‍ പാദസരം കിലുങ്ങുമ്പോള്‍
ആലിംഗനത്തിനു തരിവളക്കൈനീട്ടും (2)
പൂമുല്ലയാണിന്നെന്‍റെ സഖി (2)(സഖിയൊന്നു)

മന്മഥപുഷ്പങ്ങള്‍ സൌരഭം ചൊരിയുമ്പോള്‍
മലരമ്പന്‍ പൂനുള്ളും സാനുക്കളില്‍
പൂനിലാത്തിരകളാല്‍ കൈകൊട്ടി പാടി വരും (2)
പൂന്തേന്‍ അരുവിയാണെന്‍റെ സഖീ (2) (സഖിയൊന്നു)

sakhiyŏnnu siriccāl sandrodayaṁ
ĕn miḻigaḽkk pinnĕ puṣpotsavaṁ
paviḻādharaṅṅaḽil (2)
suṁbana mudragaḽ paninīr pūviḍarttuṁ madanotsavaṁ
sakhiyŏnnu siriccāl sandrodayaṁ
ĕn miḻigaḽkk pinnĕ puṣpotsavaṁ

māleyakkuḽirgāṭrarigil varumboḽ
maṇimuttin pādasaraṁ kiluṅṅumboḽ
āliṁganattinu tarivaḽakkainīṭṭuṁ (2)
pūmullayāṇinnĕnṟĕ sakhi (2)(sakhiyŏnnu)

manmathabuṣpaṅṅaḽ saൌrabhaṁ sŏriyumboḽ
malaramban pūnuḽḽuṁ sānukkaḽil
pūnilāttiragaḽāl kaigŏṭṭi pāḍi varuṁ (2)
pūnden aruviyāṇĕnṟĕ sakhī (2) (sakhiyŏnnu)