Sadaasaaram sadaasaaram

സദാചാരം സദാചാരം
Year
Language

സദാചാരം സദാചാരം സദാചാരം
സമുദായമെറിയുന്ന കരിനാണയം
മനസ്സാക്ഷിയേപ്പോലും വിലപേശി വില്‍ക്കുന്ന
മനുഷ്യന്റെ സംസ്കാര നിഴല്‍ നാടകം

പുഴുകുത്തി പരുക്കേറ്റ നിര്‍മ്മാല്യങ്ങള്‍
താനേ തകരുന്ന കണ്ണാടി പ്രതിബിംബങ്ങള്‍
ഈ രാത്രിയില്‍ വിടരുന്ന രതിഗന്ധികള്‍
ഒരു പിടി ചോറിനായ് ഉടയാട ഉരിയുമ്പോള്‍
എറിയൂ വലിച്ചെറിയൂ നിന്നെ
വലവീശിപ്പിടിയ്ക്കുന്ന നീരാളികള്‍

അരമന മണികോവിലില്‍ അഭിഷേകങ്ങള്‍
പുത്തന്‍ തുറമുഖം തിരയുന്ന കടല്‍ക്കാക്കകള്‍
ഈ കാമന്റെ അതിരാത്ര ഹോമാഗ്നികള്‍
ഇരുവരും ചെയ്യുന്ന പിഴകള്‍ക്കു ദണ്ഡനം
ഒരുവള്‍ ക്കു നല്‍കുന്ന സിദ്ധാന്തമേ
എടുക്കൂ പുറത്തെടുക്കൂ നിന്റെ
പകല്‍മാന്യ പ്രഹസന മുഖംമൂടികള്‍

sadāsāraṁ sadāsāraṁ sadāsāraṁ
samudāyamĕṟiyunna karināṇayaṁ
manassākṣiyeppoluṁ vilabeśi vilkkunna
manuṣyanṟĕ saṁskāra niḻal nāḍagaṁ

puḻugutti parukkeṭra nirmmālyaṅṅaḽ
tāne tagarunna kaṇṇāḍi pradibiṁbaṅṅaḽ
ī rātriyil viḍarunna radigandhigaḽ
ŏru piḍi soṟināy uḍayāḍa uriyumboḽ
ĕṟiyū valiccĕṟiyū ninnĕ
valavīśippiḍiykkunna nīrāḽigaḽ

aramana maṇigovilil abhiṣegaṅṅaḽ
puttan duṟamukhaṁ tirayunna kaḍalkkākkagaḽ
ī kāmanṟĕ adirātra homāgnigaḽ
iruvaruṁ sĕyyunna piḻagaḽkku daṇḍanaṁ
ŏruvaḽ kku nalgunna siddhāndame
ĕḍukkū puṟattĕḍukkū ninṟĕ
pagalmānya prahasana mukhaṁmūḍigaḽ