Saatral mala

ചാറ്റൽ മഴ
Work
Year
Language

ചാറ്റല്‍മഴക്കാറ്റേ പാടിവന്നതെന്തേ
അഴകിന്‍ തൂവലുമായി...
നിന്നോടൊത്തുകൂടാന്‍ മെല്ലെ മെല്ലെ തുറന്നു
പകലിന്‍ ചില്ലണി വാതില്‍...
മോഹമാകും സിന്ദൂരമേഘം
രാഗലോലം പെയ്തനേരം
മാനസം നീ തൊട്ടനേരം
ഞാനുണർന്നു ആദ്യമായി....
(ചാറ്റല്‍മഴക്കാറ്റേ...)

തേനോലും ഗാനം മൂളാന്‍ ഈണം തന്നു നീ പണ്ടേ...
മറ്റാരും കേള്‍ക്കാതെല്ലാം എന്നോടോതി നീ മെല്ലെ...
(തേനോലും ഗാനം...)
തൂവുള്ളത്തോടീയുള്ളം തുള്ളും വായാടീ
പൂമുല്ലക്കാവില്‍ കൂടെ കൂടെ പോരാമോ
പെണ്ണേ നീയെന്‍ സ്നേഹച്ചിറകല്ലയോ...
തൊട്ടാല്‍ പാടും ചെല്ലക്കുയിലല്ലയോ....
(ചാറ്റല്‍മഴക്കാറ്റേ...)

മഞ്ഞോലും മാറിൽ വീഴാൻ മോഹം തോന്നി പൂമുത്തേ
അന്നോളം കാണാനെഞ്ചില്‍ താളം കേട്ടു പൊന്‍മാനേ
(മഞ്ഞോലും....)
പഞ്ചാരപ്പൂവേ നീയും ഞാനും ഒന്നല്ലേ...
കിന്നാരം ചൊല്ലാന്‍ നീയെന്‍ ചാരെ വന്നില്ലേ...
തമ്മില്‍ കാണാന്‍ കൊതി നിറഞ്ഞതല്ലേ...
ഏതോ ജന്മം നമ്മള്‍ അറിഞ്ഞതല്ലേ ...
(ചാറ്റല്‍മഴക്കാറ്റേ...)

sāṭralmaḻakkāṭre pāḍivannadĕnde
aḻagin dūvalumāyi...
ninnoḍŏttugūḍān mĕllĕ mĕllĕ tuṟannu
pagalin sillaṇi vādil...
mohamāguṁ sindūrameghaṁ
rāgalolaṁ pĕydaneraṁ
mānasaṁ nī tŏṭṭaneraṁ
ñānuṇarnnu ādyamāyi....
(sāṭralmaḻakkāṭre...)

tenoluṁ gānaṁ mūḽān īṇaṁ tannu nī paṇḍe...
maṭrāruṁ keḽkkādĕllāṁ ĕnnoḍodi nī mĕllĕ...
(tenoluṁ gānaṁ...)
tūvuḽḽattoḍīyuḽḽaṁ tuḽḽuṁ vāyāḍī
pūmullakkāvil kūḍĕ kūḍĕ porāmo
pĕṇṇe nīyĕn snehacciṟagallayo...
tŏṭṭāl pāḍuṁ sĕllakkuyilallayo....
(sāṭralmaḻakkāṭre...)

maññoluṁ māṟil vīḻān mohaṁ tonni pūmutte
annoḽaṁ kāṇānĕñjil tāḽaṁ keṭṭu pŏnmāne
(maññoluṁ....)
pañjārappūve nīyuṁ ñānuṁ ŏnnalle...
kinnāraṁ sŏllān nīyĕn sārĕ vannille...
tammil kāṇān kŏdi niṟaññadalle...
edo janmaṁ nammaḽ aṟiññadalle ...
(sāṭralmaḻakkāṭre...)