Saarumukhi ninne nokki

ചാരുമുഖി നിന്നെ നോക്കി
Work
Year
Language

ചാരുമുഖിനിന്നെനോക്കി ഞാന്‍ ചിരിച്ചു -നിന്റെ
ചഞ്ചലമിഴികളില്‍ നാണം മുളച്ചു
ചന്ദ്രമദമെന്‍ മെയ്യില്‍ നീ പൊഴിച്ചു -എന്റെ
ചന്ദന ഹൃദയമതില്‍ കോരിത്തരിച്ചു
ചാരുമുഖീ....

തളിരിലക്കുമ്പിളില്‍ പൂക്കളോടെ പൊട്ടി-
ത്തരിച്ചുനിന്‍ യൌവനം വിടര്‍ന്നു നിന്നു
സിരകളിലുന്മാദം നീപകര്‍ന്നു ആ
കുളിരലച്ചാര്‍ത്തില്‍ ഞാന്‍ സ്വയം മറന്നൂ
ചാരുമുഖി നിന്നെനോക്കി..........

ഇക്കിളിപൂത്തും തുടിച്ചുണര്‍ന്നൂ നിന്റെ
വല്‍ക്കലം നീയറിയാതുതിര്‍ന്നുവീണു
പഞ്ചബാണനെന്നുള്ളില്‍ ആ‍ശവളര്‍ത്തി ഈ
പച്ചിലക്കാടുറങ്ങാന്‍ മെത്തനിവര്‍ത്തി
ചാരുമുഖി നിന്നെനോക്കി.....

sārumukhininnĕnokki ñān siriccu -ninṟĕ
sañjalamiḻigaḽil nāṇaṁ muḽaccu
sandramadamĕn mĕyyil nī pŏḻiccu -ĕnṟĕ
sandana hṛdayamadil korittariccu
sārumukhī....

taḽirilakkumbiḽil pūkkaḽoḍĕ pŏṭṭi-
ttariccunin yaൌvanaṁ viḍarnnu ninnu
siragaḽilunmādaṁ nībagarnnu ā
kuḽiralaccārttil ñān svayaṁ maṟannū
sārumukhi ninnĕnokki..........

ikkiḽibūttuṁ tuḍiccuṇarnnū ninṟĕ
valkkalaṁ nīyaṟiyādudirnnuvīṇu
pañjabāṇanĕnnuḽḽil āśavaḽartti ī
paccilakkāḍuṟaṅṅān mĕttanivartti
sārumukhi ninnĕnokki.....