Saandadayennum

ശാന്തതയെങ്ങും
Work
Year
Language

ശാന്തതയെങ്ങും ശംഖൊലിചാര്‍ത്തും
ശാദ്വലമാമൊരു ഗ്രാമം
കാവും കുളവും കതിരണിവയലും
കാവടിയാടും ഗ്രാമം

ഓണവും വിഷുവും തിരുവാതിരയും
ഓടിക്കളിക്കുമാ നാട്ടില്‍
കുരവയുമാര്‍പ്പും ആരവാരങ്ങളും
മാറ്റൊലിക്കൊള്ളുമാ നാട്ടില്‍
നാടോടിപ്പാട്ടിന്റെ താളത്തിലായിരം
ബാല്യങ്ങള്‍ മൊട്ടിട്ട കാലം

ധ്യാനിച്ചുണരുന്ന കൂരകള്‍ക്കുള്ളിലും
ജീവിതം പൂവിട്ട കാലം
ആ മിഴിനീര്‍മണി പൂക്കളാല്‍ ഞാന്‍ തീര്‍ത്ത
മാല്യമാണീ സമാഹാരം
ഈറനാണെങ്കിലും ഈണം വിതുമ്പുമീ
സ്നേഹോപഹാരസംഗീതം
ആവീണപൂവിന്റെ ആത്മാവിലെന്നും
ആശ്വാസമായിരുന്നെങ്കില്‍!!

śāndadayĕṅṅuṁ śaṁkhŏlisārttuṁ
śādvalamāmŏru grāmaṁ
kāvuṁ kuḽavuṁ kadiraṇivayaluṁ
kāvaḍiyāḍuṁ grāmaṁ

oṇavuṁ viṣuvuṁ tiruvādirayuṁ
oḍikkaḽikkumā nāṭṭil
kuravayumārppuṁ āravāraṅṅaḽuṁ
māṭrŏlikkŏḽḽumā nāṭṭil
nāḍoḍippāṭṭinṟĕ tāḽattilāyiraṁ
bālyaṅṅaḽ mŏṭṭiṭṭa kālaṁ

dhyāniccuṇarunna kūragaḽkkuḽḽiluṁ
jīvidaṁ pūviṭṭa kālaṁ
ā miḻinīrmaṇi pūkkaḽāl ñān dīrtta
mālyamāṇī samāhāraṁ
īṟanāṇĕṅgiluṁ īṇaṁ vidumbumī
snehobahārasaṁgīdaṁ
āvīṇabūvinṟĕ ātmāvilĕnnuṁ
āśvāsamāyirunnĕṅgil!!