Saalabhanyajiga

സാലഭഞ്ജിക
Language

സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
ദേവദൂതിക ലാസ്യമാടും
ചിത്രശിലാമന്ദിരത്തില്‍...
തൊട്ടതെല്ലാം പൊന്നാക്കി
കണ്ടതെല്ലാം കവിതയാക്കി
വർ‌ണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു...
സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...

ഒന്നും മിണ്ടാത്ത പൗർ‌ണ്ണമിക്കിന്നെന്തേ
കിന്നാരത്തൂണീരം ഒഴിയുന്നു...
ഏതോ ഗന്ധര്‍വ്വന്‍ മീട്ടുന്ന വീണയില്‍
ആത്മാനുരാഗം തുളുമ്പുന്നു
അമൃതം നിറയും നിമിഷം ചൊരിയും
മധുരം കവരും ഹൃദയം അരുളും
അനുപമമൊരു മദലഹരി
മനമിതിലൊരു പുതുപുലരി
ഇതളിടുമൊരു മധുമലരി...
സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...

വാനമ്പാടികള്‍ സ്വരപല്ലവി പാടും
വർ‌ഷോൽ‌പ്പലം വീഴും പുളിനങ്ങളില്‍
വേനല്‍ പൊന്‍വെയില്‍ കസവാട മാറ്റി
വൈശാഖ വല്‍ക്കലം ചാര്‍ത്തി നില്പൂ
കനവില്‍ നിനവില്‍ നിറയെ മധുരം
മുകിലിൻ കനവും മനസ്സിന്‍ നിനവും
നിറകതിരിടും ഒരു ശ്രുതിയില്‍....
അനുപദമൊരു ലയമറിയെ
നവപുളകിത പരിലസിതം...

സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
ദേവദൂതിക ലാസ്യമാടും
ചിത്രശിലാമന്ദിരത്തില്‍...
തൊട്ടതെല്ലാം പൊന്നാക്കി
കണ്ടതെല്ലാം കവിതയാക്കി
വർ‌ണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു...

sālabhañjiga tāne pāḍuṁ
āyiraṁkāl maṇḍabattil...
devadūdiga lāsyamāḍuṁ
sitraśilāmandirattil...
tŏṭṭadĕllāṁ pŏnnākki
kaṇḍadĕllāṁ kavidayākki
var‌ṇṇamugil teriṟaṅṅi yāmini vannu...
sālabhañjiga tāne pāḍuṁ
āyiraṁkāl maṇḍabattil...

ŏnnuṁ miṇḍātta paur‌ṇṇamikkinnĕnde
kinnārattūṇīraṁ ŏḻiyunnu...
edo gandharvvan mīṭṭunna vīṇayil
ātmānurāgaṁ tuḽumbunnu
amṛtaṁ niṟayuṁ nimiṣaṁ sŏriyuṁ
madhuraṁ kavaruṁ hṛdayaṁ aruḽuṁ
anubamamŏru madalahari
manamidilŏru pudubulari
idaḽiḍumŏru madhumalari...
sālabhañjiga tāne pāḍuṁ
āyiraṁkāl maṇḍabattil...

vānambāḍigaḽ svaraballavi pāḍuṁ
var‌ṣol‌ppalaṁ vīḻuṁ puḽinaṅṅaḽil
venal pŏnvĕyil kasavāḍa māṭri
vaiśākha valkkalaṁ sārtti nilbū
kanavil ninavil niṟayĕ madhuraṁ
mugilin kanavuṁ manassin ninavuṁ
niṟagadiriḍuṁ ŏru śrudiyil....
anubadamŏru layamaṟiyĕ
navabuḽagida parilasidaṁ...

sālabhañjiga tāne pāḍuṁ
āyiraṁkāl maṇḍabattil...
devadūdiga lāsyamāḍuṁ
sitraśilāmandirattil...
tŏṭṭadĕllāṁ pŏnnākki
kaṇḍadĕllāṁ kavidayākki
var‌ṇṇamugil teriṟaṅṅi yāmini vannu...