Saabasilagalkkuyiru nalgum

ശാപശിലകൾക്കുയിരു നൽകും
Work
Year
Language

ശാപശിലകള്‍ക്കുയിരു നല്‍കും ദേവപാദങ്ങളെവിടേ.... എവിടേ...
പാനപാത്രങ്ങളിൽ കണ്ണീരുമായിതാ.... പാപത്തിന്‍ പുഷ്പങ്ങള്‍ ഇവിടേ...
ശാപശിലകള്‍ക്കുയിരു നല്‍കും ദേവപാദങ്ങളെവിടേ.... എവിടേ...

ആദിയിലുണ്ടായ സര്‍ഗ്ഗവചനമേ ആദത്തിനാശ്വാസമേകാന്‍
എന്തിനീ സ്ത്രീയെന്ന ദുഃഖത്തെ തീര്‍ത്തതില്‍ സൌന്ദര്യകഞ്ചുകം ചാര്‍ത്തീ...
വേദന തന്‍ വേണുഗാനമുതിര്‍ക്കുന്ന....
വേദന തന്‍ വേണുഗാനമുതിര്‍ക്കുന്ന വേറൊരു പുല്‍ത്തണ്ടു തീര്‍ത്തൂ...

ശാപശിലകള്‍ക്കുയിരു നല്‍കും ദേവപാദങ്ങളെവിടേ.... എവിടേ...

ആദിയുഷസ്സ് കൊളുത്തിയ നാളമേ ആയിരം മണ്‍വിളക്കില്‍ നീ
ജന്മദുഃഖത്തിന്റെ ആഗ്നേയപുഷ്പമായ് പിന്നെയും പൂത്തു വിടര്‍ന്നൂ...
സ്നേഹം തഴുകാത്ത ജീവനില്‍ നീയിന്നും ദാഹമായ് നീറിപ്പടര്‍ന്നൂ...

ശാപശിലകള്‍ക്കുയിരു നല്‍കും ദേവപാദങ്ങളെവിടേ....എവിടേ...

śābaśilagaḽkkuyiru nalguṁ devabādaṅṅaḽĕviḍe.... ĕviḍe...
pānabātraṅṅaḽil kaṇṇīrumāyidā.... pābattin puṣpaṅṅaḽ iviḍe...
śābaśilagaḽkkuyiru nalguṁ devabādaṅṅaḽĕviḍe.... ĕviḍe...

ādiyiluṇḍāya sarggavasaname ādattināśvāsamegān
ĕndinī strīyĕnna duḥkhattĕ tīrttadil saൌndaryagañjugaṁ sārttī...
vedana tan veṇugānamudirkkunna....
vedana tan veṇugānamudirkkunna veṟŏru pulttaṇḍu tīrttū...

śābaśilagaḽkkuyiru nalguṁ devabādaṅṅaḽĕviḍe.... ĕviḍe...

ādiyuṣass kŏḽuttiya nāḽame āyiraṁ maṇviḽakkil nī
janmaduḥkhattinṟĕ āgneyabuṣpamāy pinnĕyuṁ pūttu viḍarnnū...
snehaṁ taḻugātta jīvanil nīyinnuṁ dāhamāy nīṟippaḍarnnū...

śābaśilagaḽkkuyiru nalguṁ devabādaṅṅaḽĕviḍe....ĕviḍe...