Rtumadiyaay telimaanam

ഋതുമതിയായ്‌ തെളിമാനം
Year
Language

ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
ഹൃദയമയീ നിന്‍ നാണം കണിമലരായ്‌ നിന്‍ രൂപം
ഋതുമതിയായ്‌ [ലലല..] തെളിമാനം [ലാലാലാ..] സുമവതിയായ്‌ നദിയോരം

മംഗല്യ മന്ത്രങ്ങള്‍ മൂളുന്നു ഈണത്തില്‍ കുരുവികള്‍ എവിടെയും
മാലേയ ഗന്ധങ്ങള്‍ മായാതെ മേവുന്ന മധുവിധു ലഹരിയില്‍
മഞ്ഞില്‍ മുങ്ങി തമ്മില്‍ മൂടും നേരം ഞാന്‍ കാണുന്നു
ഈ അലരുകള്‍ നിന്‍ ചിരിയിലും ഈ അഴകുകള്‍ നിന്‍ തനുവിലും
ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം

ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍
നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍ സിരകളില്‍
പൊന്നില്‍ മുങ്ങി മുന്നില്‍ നില്‍ക്കും രാഗാര്‍ദ്രേ എന്‍ കണ്ണില്‍
നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം (ഋതുമതിയായ്‌..)

ṛtumadiyāy‌ tĕḽimānaṁ sumavadiyāy‌ nadiyoraṁ
hṛdayamayī nin nāṇaṁ kaṇimalarāy‌ nin rūbaṁ
ṛtumadiyāy‌ [lalala..] tĕḽimānaṁ [lālālā..] sumavadiyāy‌ nadiyoraṁ

maṁgalya mandraṅṅaḽ mūḽunnu īṇattil kuruvigaḽ ĕviḍĕyuṁ
māleya gandhaṅṅaḽ māyādĕ mevunna madhuvidhu lahariyil
maññil muṅṅi tammil mūḍuṁ neraṁ ñān kāṇunnu
ī alarugaḽ nin siriyiluṁ ī aḻagugaḽ nin danuviluṁ
ṛtumadiyāy‌ tĕḽimānaṁ sumavadiyāy‌ nadiyoraṁ

sārattu vannālŏ kūḍunnorālasyaṁ iḍayumī miḻigaḽil
nĕñjoḍu serttāluṁ tīrāttorāveśaṁ iḽagumĕn siragaḽil
pŏnnil muṅṅi munnil nilkkuṁ rāgārdre ĕn kaṇṇil
nī niṟaguḍaṁ nī niṟalayaṁ nī sumaśaraṁ nī madhugaṇaṁ (ṛtumadiyāy‌..)