ചാരുലതേ... ചന്ദ്രിക കൈയ്യില്‍
കളഭംനല്‍കിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലില്‍ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...
ചാരുലതേ...
ഈറന്‍ ചുരുള്‍മുടി തുമ്പുകൾ കെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നില്ക്കും നീ
വേളിപ്പെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങള് പണ്ടും
പൂജിച്ചിട്ടില്ലേ...
കാറ്റത്തുലയും മാര്‍മുണ്ടൊതുക്കി
കടക്കണ്ണാല്‍ നോക്കി...
ആലസ്യത്തില്‍ മുഴുകിനില്ക്കും നീ
അന്തര്‍ജ്ജനമല്ലേ..
പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും
പ്രാപിച്ചിട്ടില്ലേ...