Ravivarmma sitrattin

രവിവര്‍മ്മ ചിത്രത്തിന്‍
Work
Year
Language

രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ
രഞ്ജിനി രാഗത്തിന്‍ രോമാഞ്ചമേ (രവിവര്‍മ്മ)
സര്‍പ്പസൌന്ദര്യമേ നിന്നിലെന്‍ പൌരുഷം
സംഗമപ്പൂവിടര്‍ത്തും പ്രേമത്തിന്‍
കുങ്കുമപ്പൂവിടര്‍ത്തും
(രവിവര്‍മ്മ)

തിരണ്ടു നില്‍ക്കുന്നൊരു താരുണ്യമേ നിന്റെ
തിരുവുടല്‍ ഭംഗി ഞാന്‍ ആസ്വദിക്കും
വെണ്മണി ശ്ലോകത്തിന്‍ നഗ്ന‍ശൃംഗാരത്തില്‍
പെണ്മണി നിന്നില്‍ ഞാന്‍ പെയ്തിറങ്ങും
രതി ദേവി നീയല്ലേ രാധിക നീയല്ലേ
പതിനേഴില്‍ പൂക്കുന്ന പൌര്‍ണ്ണമിയും
(രവിവര്‍മ്മ )

ഇന്ദ്രിയം പുല്‍കുന്ന ഇന്ദ്രവല്ലരി നിന്നില്‍
ഇതളിടും പൂവുകള്‍ ഞാനടര്‍ത്തും
മാകന്ദ പൂവമ്പ് മാറില്‍ വന്നേല്‍ക്കുമ്പോള്‍
മാലിനി നിന്നില്‍ ഞാന്‍ പൂത്തു നില്‍ക്കും
ദമയന്തി നീ തന്നെ ദേവത നീ തന്നെ
കൌമാര സങ്കല്‍പ്പ നിര്‍വൃതിയും
(രവിവര്‍മ്മ )

ravivarmma sitrattin radibhāvame
rañjini rāgattin romāñjame (ravivarmma)
sarppasaൌndaryame ninnilĕn paൌruṣaṁ
saṁgamappūviḍarttuṁ premattin
kuṅgumappūviḍarttuṁ
(ravivarmma)

tiraṇḍu nilkkunnŏru tāruṇyame ninṟĕ
tiruvuḍal bhaṁgi ñān āsvadikkuṁ
vĕṇmaṇi ślogattin nagnaśṛṁgārattil
pĕṇmaṇi ninnil ñān pĕydiṟaṅṅuṁ
radi devi nīyalle rādhiga nīyalle
padineḻil pūkkunna paൌrṇṇamiyuṁ
(ravivarmma )

indriyaṁ pulgunna indravallari ninnil
idaḽiḍuṁ pūvugaḽ ñānaḍarttuṁ
māganda pūvamp māṟil vannelkkumboḽ
mālini ninnil ñān pūttu nilkkuṁ
damayandi nī tannĕ devada nī tannĕ
kaൌmāra saṅgalppa nirvṛtiyuṁ
(ravivarmma )