രവി കണ്ടതെല്ലാം കവി കാണുന്നു
കവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു
(രവി )
എന്നു പണ്ടു കവി പാടി പോല്‍ (2)
അയ്യയ്യോ ഞാനൊന്നും കാണുന്നീലാ
ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ
(രവി )
ബൊമ്മകള്‍ നാം എല്ലാമെന്നതുന്മയേയല്ല അല്ല
പരമാത്മാവാട്ടുമെന്ന കഥ ശരിയല്ല അല്ല
(ബൊമ്മകള്‍ )
എന്നെയാട്ടും പാപിയെ മതിമറന്ന ദ്രോഹിയെ
പിന്നില്‍ നിന്നാട്ടുന്ന ശക്തിയേതു്
എന്നാളും അവനൊന്നും ദൈവമല്ല ദൈവമല്ല
പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം സൂര്യന്‍ ഹാ
(രവി )
ന്യായമെങ്ങു് നീതിയെങ്ങു് കാശിക്കു പോയോ
സത്യത്തിന്‍ കഥയിന്നു നുണക്കഥയായോ
(ന്യായമെങ്ങു് )
നിയമമിന്നു കുടിയനായു് മാളികയില്‍ തടവിലായി
എരിയുന്നു ദുഃഖത്തില്‍ തെരുവുകളാകേ
എല്ലാമേ കലികാല വൈഭവമെന്നോ
കലികാലമല്ല കവികാലം ഹ...
കവി കണ്ടതെല്ലാം രവി കാണുന്നു അല്ല അല്ല
രവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു
എന്നു പണ്ടു കവി പാടി പോല്‍ (2)
അയ്യയ്യോ ഞാനൊന്നും കാണുന്നീലാ
ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ
(രവി )