(M) ഓ...ആയില്ല്യം പാടത്തെ പെണ്ണേ
അണിയറ മണിയറ കിരുകിരെ തുറന്നാട്ടെ
(F) ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയല്‍ പൂ ഈ വയല്‍ പൂ
(M) കിളിയെ കിളികിളിയെ നീലാഞ്ജന പൈങ്കിളിയേ
ഈ കറുക വയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുമിളം കതിരു നുള്ളാന്‍ നീ കൂടെ വാ (കിളിയെ....)
ഒളി കണ്ണാല്‍ എന്നെ നോക്കൂല്ലേ
പൂക്കൂല്ലേ എന്നില്‍ പൂക്കൂല്ലേ
ഒളി കണ്ണാല്‍ എന്നെ നോക്കൂല്ലേ പൂക്കൂല്ലേ
എന്നില്‍ പൂക്കൂല്ലേ ഓ ഓയ് ...(കിളിയെ...)
(F) പൊന്‍ തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണ് (2)
പുഞ്ചക്കു പൂംപാല് ചുരത്തും മണ്ണ് (2)
ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ് (2)
പൊന്‍ തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണ് (2)
(M) ഓ.. ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയല്‍ പൂ ഈ വയല്‍ പൂ (കിളിയെ ....(F))
(M) നീ കൂടു കൂട്ടും കരള്‍ ചില്ലയില്‍ (2)
നീ പെയ്തിറങ്ങും വികാരങ്ങളില്‍ (2)
ഞാന്‍ പൂത്തു നില്ക്കും മരിക്കും വരെ (2)
നീ കൂടു കൂട്ടും കരള്‍ ചില്ലയില്‍ (2)
(F) ഓ..നിന്റെ മാത്രം നിന്റെ മാത്രം
എന്നുമെന്നും നിന്റെ മാത്രം
വയല്‍ പൂ ഈ വയല്‍ പൂ
(D) കിളിയെ കിളികിളിയെ നീലാഞ്ജന പൈങ്കിളിയേ
ഈ കറുക വയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുമിളം കതിരു നുള്ളാന്‍ നീ കൂടെ വാ (കിളിയെ...)