Raktasindooram saarttiya

രക്തസിന്ദൂരം ചാർത്തിയ
Year
Language

രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ
നെറ്റിയിൽ കളഭം ചാർത്തിയ പെണ്ണേ
ലജ്ജകൾ കൊണ്ടു ചുവന്നോ നീ
(രക്തസിന്ദൂരം..)

നീലക്കടലും നിൻ മിഴിയും
പാടും തിരയും നിൻ ചിരിയും
ഒന്നായ് മാറും നേരം സഖീ
എന്നിൽ നീയൊഴുകുന്നോ
(രക്തസിന്ദൂരം..)

നീ നടക്കുമ്പോൾ കൊതിയാകും
നിന്നെ തൊടുവാൻ കൈ നീളും
ഇളമാനിളകും നിൻ മാറിൽ
എനിക്കായിനി നീ ഇടമേകൂ
(രക്തസിന്ദൂരം..)

raktasindūraṁ sārttiya sandhye
muttaṁ kŏṇḍu tuḍutto nī
nĕṭriyil kaḽabhaṁ sārttiya pĕṇṇe
lajjagaḽ kŏṇḍu suvanno nī
(raktasindūraṁ..)

nīlakkaḍaluṁ nin miḻiyuṁ
pāḍuṁ tirayuṁ nin siriyuṁ
ŏnnāy māṟuṁ neraṁ sakhī
ĕnnil nīyŏḻugunno
(raktasindūraṁ..)

nī naḍakkumboḽ kŏdiyāguṁ
ninnĕ tŏḍuvān kai nīḽuṁ
iḽamāniḽaguṁ nin māṟil
ĕnikkāyini nī iḍamegū
(raktasindūraṁ..)