ഏതോ കൈകള്‍ മായ്ക്കുന്നു വര്‍ണ്ണങ്ങള്‍ മെല്ലെ
കാറ്റിന് കൈയില്‍ ആടുന്നു നാളങ്ങള്‍ നീളെ
ആകാശം കണ്ടു നിൽപ്പൂ മാറുന്ന ഭാവങ്ങള്‍
മണ്ണിന് മാറില്ച്ചേരും ഓളങ്ങള്‍
വേര്‍പിരിയും നേരം......
മണ്ണിന് മാറില്ച്ചേരും ഓളങ്ങള്‍
വേര്‍പിരിയും നേരം......
ഏതോ കൈകള്‍ മായ്ക്കുന്നു വര്‍ണ്ണങ്ങള്‍ മെല്ലെ
കാറ്റിന് കൈയില്‍ ആടുന്നു നാളങ്ങള്‍ നീളെ.....
കാറും കോളും കൊണ്ടു നില്ക്കുന്നൂ
വാനിന് ശോകം കണ്ണീരാകുന്നൂ
താനേ നീങ്ങുന്ന തോണിയില്‍
സ്വപ്നം വില്‍ക്കുന്ന ജീവികള്‍
എന്നും വീഥികളില്‍ എന്തോ തേടുന്നു
പിന്നെ ഈരം പൂകും മുന്‍പുതന്നെ
തളര്‍ന്നു വീഴുന്നൂ....
വീണ്ടും പുത്തന്മുകുളം പൂവായി മാറുന്നു മണ്ണില്‍
ഏതോ കൈകള്‍ മായ്ക്കുന്നു വര്‍ണ്ണങ്ങള്‍ മെല്ലെ
കാറ്റിന് കൈയില്‍ ആടുന്നു നാളങ്ങള്‍ നീളെ......
മഞ്ഞും വെയിലും വന്നു പോകുന്നു
കേദാരങ്ങള്‍ ഹരിതമണിയുന്നു
കൂട്ടം തെറ്റിയ പറവകള്‍
ഇരുളില്‍ മുങ്ങും വനികയില്‍
തൂവല്ക്കൂടുകള് നെയ്യാന്‍ നോക്കുന്നൂ
ഉള്ളില്‍ മാറി മാറി ഓര്‍മ്മ വന്നു
നിഴല്‍ വിരിക്കുന്നു............
വീണ്ടും പുത്തന്മുകുളം പൂവായി മാറുന്നു മണ്ണില്‍
(ഏതോ കൈകള്‍...)