ആ...ആ..ആ...ആ..
രജനി ഹേമന്തരജനി മാദക ശൃംഗാര രജനി
മാദക ശൃംഗാര രജനി
ലഹരി ആനന്ദലഹരി..അനുപമ സൗന്ദര്യ ലഹരി
അനുപമ സൗന്ദര്യ ലഹരി
ലഹരി ആനന്ദ ലഹരി
മാനസമാകും സിംഹാസനത്തിൽ നീയൊരു ലാവണ്യ റാണി
ജീവിതമാകും വൃന്ദാവനിയിൽ
നീയൊരു നന്ദകുമാരൻ എന്റെ
നിരുപമ രാജകുമാരൻ
(രജനീ.....)
തങ്കക്കിനാവിൻ താമരക്കുളത്തിൽ നീയൊരു മായാമരാളം
ഭാവനയാകും വിണ്ണിൽ നീയൊരു
ഭാസുര സുന്ദര താരം എന്റെ
ഭാഗ്യാതിരേകത്തിൻ താരം
(രജനി..)
ā...ā..ā...ā..
rajani hemandarajani mādaga śṛṁgāra rajani
mādaga śṛṁgāra rajani
lahari ānandalahari..anubama saundarya lahari
anubama saundarya lahari
lahari ānanda lahari
mānasamāguṁ siṁhāsanattil nīyŏru lāvaṇya ṟāṇi
jīvidamāguṁ vṛndāvaniyil
nīyŏru nandagumāran ĕnṟĕ
nirubama rājagumāran
(rajanī.....)
taṅgakkināvin dāmarakkuḽattil nīyŏru māyāmarāḽaṁ
bhāvanayāguṁ viṇṇil nīyŏru
bhāsura sundara tāraṁ ĕnṟĕ
bhāgyādiregattin dāraṁ
(rajani..)