Raghuvamsa raaja

രഘുവംശ രാജ
Year
Language

ഓം സാമ്രാജ്യം ഭോജ്യം
സ്വാ രാജ്യം വൈ രാജ്യം
പാരമേഷ്ട്യമ്രാജ്യം
മഹാരാജ്യമാധിപത്യം

ആ...ആ...
രഘുവംശരാജ പരമ്പരയ്ക്കഭിമാനം
രഘുരാമകുമാരന്റെ പട്ടാഭിഷേകം
(രഘുവംശരാജ....)
രാജാധിരാജൻ ദശരഥതാതന്റെ
രാജധാനിയിൽ ഇന്നു പുളകാഭിഷേകം
പുളകാഭിഷേകം
രഘുപതി രാഘവ രാജാറാം
പതീതപാവന സീതാറാം
(രഘുപതി രാഘവ.......) - 2

താകു തക തരിതാ തദ്ദനാ തകിട - 2
തനതാ തജനു താം
തധിം തരികിട താ - 3
കണ്മൂ കണ്ണിനു കർപ്പൂരമാകും
കലിയുഗരാമനിന്നു പൂർണ്ണകുംഭാഭിഷേകം
ഒളിതൂകുമോമനപ്പുത്രന്റെ രൂപം
ഒന്നല്ലൊയിരം തവണ കാൺകെ
മിഴികൾ നിറഞ്ഞു തുളുമ്പുന്നു താതന്റെ
ആനന്ദക്കണ്ണീർകൊണ്ടഭിഷേകം

മകുടം താങ്ങുന്ന നെറുകത്തടത്തിൽ
മതിവരെ ചുംബിച്ചു സാർവ്വഭൌമൻ
മറ്റൊരു സൂര്യനായ് മിന്നിത്തിളങ്ങുന്ന
മകനെ പുണർന്നു വാൽസല്യ പ്രഹർഷാഭിഷേകം
രഘുപതി രാഘവ രാജാറാം
പതീതപാവന സീതാറാം

oṁ sāmrājyaṁ bhojyaṁ
svā rājyaṁ vai rājyaṁ
pārameṣṭyamrājyaṁ
mahārājyamādhibatyaṁ

ā...ā...
raghuvaṁśarāja parambaraykkabhimānaṁ
raghurāmagumāranṟĕ paṭṭābhiṣegaṁ
(raghuvaṁśarāja....)
rājādhirājan daśarathadādanṟĕ
rājadhāniyil innu puḽagābhiṣegaṁ
puḽagābhiṣegaṁ
raghubadi rāghava rājāṟāṁ
padīdabāvana sīdāṟāṁ
(raghubadi rāghava.......) - 2

tāgu taga taridā taddanā tagiḍa - 2
tanadā tajanu tāṁ
tadhiṁ tarigiḍa tā - 3
kaṇmū kaṇṇinu karppūramāguṁ
kaliyugarāmaninnu pūrṇṇaguṁbhābhiṣegaṁ
ŏḽidūgumomanapputranṟĕ rūbaṁ
ŏnnallŏyiraṁ tavaṇa kāṇgĕ
miḻigaḽ niṟaññu tuḽumbunnu tādanṟĕ
ānandakkaṇṇīrgŏṇḍabhiṣegaṁ

maguḍaṁ tāṅṅunna nĕṟugattaḍattil
madivarĕ suṁbiccu sārvvabhaൌman
maṭrŏru sūryanāy minnittiḽaṅṅunna
maganĕ puṇarnnu vālsalya praharṣābhiṣegaṁ
raghubadi rāghava rājāṟāṁ
padīdabāvana sīdāṟāṁ