Raavoru

രാവൊരു
Year
Language

രാവൊരു നീലക്കായാല്‍ - ഈ
രാവൊരു മോഹക്കായല്‍
കായലിലേതോ തോണി
പൂന്തോണിയില്‍ നിന്‍ വരവായി
(രാവൊരു)

അക്കരെയാണോ ഇക്കരെയാണോ
മുത്തുകള്‍ വിളയും രാജ്യം (അക്കരെ)
നാടന്‍ കഥയുടെ നാവില്‍ വിടരും
താരകളുറങ്ങും തീരം - എങ്ങോ
രാക്കിളി പാടണ തീരം
(രാവൊരു)

ഒന്നുരിയാടാന്‍ എത്ര കൊതിച്ചു
കണ്ണുകളിടയും നേരം (ഒന്നു)
ഞാനീക്കരയുടെ മാറില്‍ എഴുതി
നീയറിയാതൊരു ചിത്രം - എന്നില്‍
ഞാനറിയാതൊരു നാണം
(രാവൊരു)

rāvŏru nīlakkāyāl - ī
rāvŏru mohakkāyal
kāyaliledo toṇi
pūndoṇiyil nin varavāyi
(rāvŏru)

akkarĕyāṇo ikkarĕyāṇo
muttugaḽ viḽayuṁ rājyaṁ (akkarĕ)
nāḍan kathayuḍĕ nāvil viḍaruṁ
tāragaḽuṟaṅṅuṁ tīraṁ - ĕṅṅo
rākkiḽi pāḍaṇa tīraṁ
(rāvŏru)

ŏnnuriyāḍān ĕtra kŏdiccu
kaṇṇugaḽiḍayuṁ neraṁ (ŏnnu)
ñānīkkarayuḍĕ māṟil ĕḻudi
nīyaṟiyādŏru sitraṁ - ĕnnil
ñānaṟiyādŏru nāṇaṁ
(rāvŏru)