രാവില്‍ രാഗനിലാവില്‍
എന്‍ ആത്മനാഥന്‍ വന്നെങ്കില്‍
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍
രാവില്‍ ഉത്രാടരാവില്‍
വെയിലിന്‍ കളഭം അണിയും
വനിയില്‍ നിന്നും മലരും നുള്ളി
വിടരും നിനവിന്‍ പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍
മിഴിയില്‍ മിഴികള്‍ പകരും
തെളിവില്‍ നിന്നും പുളകം ചൂടി
കരളിന്‍ നടുവില്‍ കതിരുകളോടുമ്പോള്‍
കുളിരുകള്‍ ചൂടുമ്പോള്‍
കവിളുകള്‍ ചേരുമ്പോള്‍