Raavereyaayallo

രാവേറെയായല്ലോ
Language

രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ
രാത്രീഞ്ജരന്‍നാഥന്‍ തേര്‍വാഴ്ചയായല്ലോ
രാക്കുയിലെന്തേ നീ ഈണം മറന്നു
രാഗം നിലച്ചുവോ താളം പിഴച്ചുവോ
രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ

മേലോട്ടു നോക്കിയിരുന്നു ഞാന്‍ രാത്രിയില്‍
മേഘങ്ങള്‍ തീര്‍ത്തൊരു പൂത്താലിയും
താരകള്‍ കോര്‍ത്തൊരു പൊന്നിന്‍ തരിവള
ആകാശവീഥിയില്‍ പൂമെത്തയും
ആരാമമദ്ധ്യത്തില്‍ പാടു നി ഓമനേ
ആനന്ദനൃത്തവും ആടു നീ
അശ്രുപൊഴിക്കുമഭിരാമനൃത്തത്തില്‍
ആനന്ദലോലയായു് ആടു നീ

രാവേറേ ആയല്ലോ രാപ്പാടി കേട്ടല്ലോ

ഇന്നലെ കണ്ടൊരു സ്വപ്നമെന്‍ ചിത്തത്തില്‍
ഇത്തരമോരോന്നും വന്നു പോയി
ബന്ധങ്ങള്‍ ഈവിധ ബന്ധനമാകുന്നു
ബാന്ധവം വേണ്ടയെനിക്കു ചെമ്മേ
ആരോരുമോതാതെ ആരോടും മിണ്ടാതെ
ആരോമലേ നീയുറക്കമായോ
ആകാശമദ്ധ്യത്തില്‍ മാഞ്ഞുപോയോമനേ
ആത്മാവിന്‍നൊമ്പരമേകിയോ നീ

rāveṟe āyallo rāppāḍi keṭṭallo
rātrīñjarannāthan dervāḻsayāyallo
rākkuyilĕnde nī īṇaṁ maṟannu
rāgaṁ nilaccuvo tāḽaṁ piḻaccuvo
rāveṟe āyallo rāppāḍi keṭṭallo

meloṭṭu nokkiyirunnu ñān rātriyil
meghaṅṅaḽ tīrttŏru pūttāliyuṁ
tāragaḽ korttŏru pŏnnin darivaḽa
āgāśavīthiyil pūmĕttayuṁ
ārāmamaddhyattil pāḍu ni omane
ānandanṛttavuṁ āḍu nī
aśrubŏḻikkumabhirāmanṛttattil
ānandalolayāyu് āḍu nī

rāveṟe āyallo rāppāḍi keṭṭallo

innalĕ kaṇḍŏru svapnamĕn sittattil
ittaramoronnuṁ vannu poyi
bandhaṅṅaḽ īvidha bandhanamāgunnu
bāndhavaṁ veṇḍayĕnikku sĕmme
ārorumodādĕ āroḍuṁ miṇḍādĕ
āromale nīyuṟakkamāyo
āgāśamaddhyattil māññuboyomane
ātmāvinnŏmbaramegiyo nī