Raajakkuyile neeyarinyanyao

രാജക്കുയിലെ നീയറിഞ്ഞൊ
Year
Language

രാജക്കുയിലേ നീയറിഞ്ഞോ
പൂവിലൂറും നൊമ്പരം
മോഹവനിയില്‍ ശിശിരമായി
മനസ്സിലെങ്ങും മര്‍മ്മരം

ദാഹമെങ്ങും അണയുവാനായ്
മധുരസന്ധ്യാവേളയില്‍
തേങ്ങിനില്‍പ്പൂ തുഹിനമായ് ഞാന്‍
സമയനദിതന്‍ സീമയില്‍

അലയുമെന്നും നിഴലുപോല്‍ ഞാന്‍
അനന്തമാമേ വീഥിയില്‍
വീഴുമേതോ രാഗമായ് ഞാന്‍
നാദമില്ലാ വീണയില്‍

rājakkuyile nīyaṟiñño
pūvilūṟuṁ nŏmbaraṁ
mohavaniyil śiśiramāyi
manassilĕṅṅuṁ marmmaraṁ

dāhamĕṅṅuṁ aṇayuvānāy
madhurasandhyāveḽayil
teṅṅinilppū tuhinamāy ñān
samayanadidan sīmayil

alayumĕnnuṁ niḻalubol ñān
anandamāme vīthiyil
vīḻumedo rāgamāy ñān
nādamillā vīṇayil