Raagam sreeraagam

രാഗം ശ്രീരാഗം
Work
Year
Language

രാഗം ശ്രീരാഗം ഉദയശ്രീ രാഗം
മധുകരമധുരശ്രുതിയില്‍
ഹൃദയസരോവരമുണരും രാഗം
തുടുതുടെ വിടരും പൂവിന്‍ കവിളില്‍
പടരും നിര്‍വൃതിരാഗം

രാഗം ഹംസധ്വനി രാഗം
കളഹംസധ്വനി രാഗം
രാഗം ഹംസധ്വനി രാഗം
ദാഹം സംഗമദാഹം ജീവനിലാളും
ഇണയരയന്നങ്ങള്‍ പാടും മദകരരാഗം
തളരാതാടും തിരയുടെ പദതാളം

രാഗം വസന്തരാഗം
പ്രപഞ്ചമധുവന വസന്തരാഗം
രാഗിണിയാം പ്രിയവസുധേ
അനുരാഗിണിയാം പ്രിയവസുധേ
പുഷ്പപരാഗം നിറുകയിലണിയൂ
വര്‍‌ണ്ണവിരാജിതമാം ഋതുരാജസദസ്സില്‍
രാഗം താനം പല്ലവി പാടൂ

രാഗം മാരുതരാഗം മലയമാരുതരാഗം
മലയാനിലകര ലാളിതരാഗം മലയമാരുതരാഗം
സുരഭിലമേതോ സ്മൃതിയുടെ ലഹരിയില്‍
നിറയും മിഴിയോടെ...
വിട പറയും ദിനവധുവിന്‍ കവിളില്‍
വിടരും കുങ്കുമരാഗം... മലയമാരുതരാഗം...

നിധപഗ ധപഗരി രാഗം
ധധനിധാനി പധനിധാനി ഗപനിധാനി
സനിധാ നിധപാ പഗരിഗപ മാരുതരാഗം
ഗരീ സനിധനീ രിസാ നിധപധാ
സനീ ധപഗപാ മലയമാരുതരാഗം

rāgaṁ śrīrāgaṁ udayaśrī rāgaṁ
madhugaramadhuraśrudiyil
hṛdayasarovaramuṇaruṁ rāgaṁ
tuḍuduḍĕ viḍaruṁ pūvin kaviḽil
paḍaruṁ nirvṛtirāgaṁ

rāgaṁ haṁsadhvani rāgaṁ
kaḽahaṁsadhvani rāgaṁ
rāgaṁ haṁsadhvani rāgaṁ
dāhaṁ saṁgamadāhaṁ jīvanilāḽuṁ
iṇayarayannaṅṅaḽ pāḍuṁ madagararāgaṁ
taḽarādāḍuṁ tirayuḍĕ padadāḽaṁ

rāgaṁ vasandarāgaṁ
prabañjamadhuvana vasandarāgaṁ
rāgiṇiyāṁ priyavasudhe
anurāgiṇiyāṁ priyavasudhe
puṣpabarāgaṁ niṟugayilaṇiyū
var‌ṇṇavirājidamāṁ ṛturājasadassil
rāgaṁ tānaṁ pallavi pāḍū

rāgaṁ mārudarāgaṁ malayamārudarāgaṁ
malayānilagara lāḽidarāgaṁ malayamārudarāgaṁ
surabhilamedo smṛtiyuḍĕ lahariyil
niṟayuṁ miḻiyoḍĕ...
viḍa paṟayuṁ dinavadhuvin kaviḽil
viḍaruṁ kuṅgumarāgaṁ... malayamārudarāgaṁ...

nidhabaga dhabagari rāgaṁ
dhadhanidhāni padhanidhāni gabanidhāni
sanidhā nidhabā pagarigaba mārudarāgaṁ
garī sanidhanī risā nidhabadhā
sanī dhabagabā malayamārudarāgaṁ