Raagam mulaccunarunnu

രാഗം മുളച്ചുണരുന്നു
Year
Language

രാഗം മുളച്ചുണർന്നു എന്മോഹത്തിലെ ഉൾദാഹങ്ങളിൽ
നാദവും താളവും രൂപവും ഭാവവും ചേലിൽ ഇണങ്ങിനിന്നു
(രാഗം മുളച്ചുണർന്നു...)

സ്വർണ്ണത്തിൻ വർണ്ണം‌പോൽ ജ്വലിക്കും നിന്നംഗങ്ങൾ
പകരട്ടെ ആനന്ദമധുനിർത്ധരി
മകരന്ദം ഞാനുണ്ടു മയക്കത്തിൽ ലയിക്കുന്ന
പൊൻ‌വണ്ടുപോലുള്ളം നിറയട്ടിനി
(സ്വർണ്ണത്തിൻ...)
മാദകമാം വേളകളെ നാം പുണർന്നും ചൂടണിഞ്ഞും
ദേഹം തുടിച്ചുണർന്നു...
(രാഗം മുളച്ചുണർന്നു...)

പൂമഞ്ജുചുണ്ടത്തു ഞാൻ തന്ന മുത്തങ്ങൾ
കാവടിയാടട്ടെ നാണത്തിനാൽ
പൂർണ്ണേന്ദുരാത്രിയിൽ നീ തന്ന കുളിരിന്നു
മഞ്ചത്തിൽ വിരുന്നല്ലോ മലരമ്പിനാൽ
(പൂമഞ്ജുചുണ്ടത്തു...)
മാറിൽ മുല്ലവല്ലരിയായ് ഏണമിഴി ചേർന്നുവല്ലോ
കാമം തിളച്ചുണർന്നു...
(രാഗം മുളച്ചുണർന്നു...) - 2

rāgaṁ muḽaccuṇarnnu ĕnmohattilĕ uḽdāhaṅṅaḽil
nādavuṁ tāḽavuṁ rūbavuṁ bhāvavuṁ selil iṇaṅṅininnu
(rāgaṁ muḽaccuṇarnnu...)

svarṇṇattin varṇṇaṁ‌pol jvalikkuṁ ninnaṁgaṅṅaḽ
pagaraṭṭĕ ānandamadhunirddhari
magarandaṁ ñānuṇḍu mayakkattil layikkunna
pŏn‌vaṇḍuboluḽḽaṁ niṟayaṭṭini
(svarṇṇattin...)
mādagamāṁ veḽagaḽĕ nāṁ puṇarnnuṁ sūḍaṇiññuṁ
dehaṁ tuḍiccuṇarnnu...
(rāgaṁ muḽaccuṇarnnu...)

pūmañjusuṇḍattu ñān danna muttaṅṅaḽ
kāvaḍiyāḍaṭṭĕ nāṇattināl
pūrṇṇendurātriyil nī tanna kuḽirinnu
mañjattil virunnallo malarambināl
(pūmañjusuṇḍattu...)
māṟil mullavallariyāy eṇamiḻi sernnuvallo
kāmaṁ tiḽaccuṇarnnu...
(rāgaṁ muḽaccuṇarnnu...) - 2