Raagam maatram

രാഗം മാത്രം
Work
Year
Language

രാഗം മാത്രം പാടിക്കഴിഞ്ഞു
രാത്രികിളികളുറങ്ങി
പാട്ടമ്പലത്തിന്റെ കോണില്‍ ഞാനെന്‍
പാടാത്ത വീണയുമായ് നിന്നൂ

അരയാല്‍ത്തറയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ കൊളുത്തിയ ദീപങ്ങള്‍
ഊതിയണച്ചതു കാറ്റോ എന്നിലെ
വേദനതന്നുടെ നിശ്വാസമോ?
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ

ആ....
ശ്രീകോവില്‍ നടയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ നിരത്തിയ പുഷ്പങ്ങള്‍
വാരിയെറിഞ്ഞത് പൂജാരിയോ എന്‍
പകലിലെ ദുഃഖത്തിന്‍ തുമ്പികളോ
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ

rāgaṁ mātraṁ pāḍikkaḻiññu
rātrigiḽigaḽuṟaṅṅi
pāṭṭambalattinṟĕ koṇil ñānĕn
pāḍātta vīṇayumāy ninnū

arayālttaṟayil innalĕ sandhyaykku
āro kŏḽuttiya dībaṅṅaḽ
ūdiyaṇaccadu kāṭro ĕnnilĕ
vedanadannuḍĕ niśvāsamo?
aṟiyilla ĕnikkaṟiyilla
ārārumĕnnoḍu paṟaññillā

ā....
śrīgovil naḍayil innalĕ sandhyaykku
āro nirattiya puṣpaṅṅaḽ
vāriyĕṟiññat pūjāriyo ĕn
pagalilĕ duḥkhattin dumbigaḽo
aṟiyilla ĕnikkaṟiyilla
ārārumĕnnoḍu paṟaññillā