Raaga sandran

രാഗ ചന്ദ്രൻ
Year
Language

രാഗ ചന്ദ്രൻ പ്രേമമോടെ
മെയ് തലോടും സ്വർണ്ണമാനേ
കന്നിരാവിൻ മിന്നു ചാർത്താൻ
പള്ളിമേട്ടിൽ നീ വരില്ലേ
(രാഗചന്ദ്രൻ...)

കനവിൻ ഏദൻവനിയിൽ
കന്യാഹൃദയം വേദന പൂണ്ടു
അലിയും മൂടൽമഞ്ഞിൽ
ഒലിവു മരങ്ങൾ പൊന്നില ചൂടി
ശാരോണിലെ പൂമേടയിൽ
മാലാഖമാർ പാടുന്നിതാ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)

പാടാൻ മോഹമുണർന്നു
പരവശമല്ലോ പ്രണയ പദങ്ങൾ
സുകൃതം സ്വരമഴയായി
സുരഭിലമായ് പരിണയരാത്രി
പൂച്ചെണ്ടുമായ് നിൽക്കുന്നിതാ
യോർദ്ദാനിലെ ശോശന്നകൾ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)

rāga sandran premamoḍĕ
mĕy taloḍuṁ svarṇṇamāne
kannirāvin minnu sārttān
paḽḽimeṭṭil nī varille
(rāgasandran...)

kanavin edanvaniyil
kanyāhṛdayaṁ vedana pūṇḍu
aliyuṁ mūḍalmaññil
ŏlivu maraṅṅaḽ pŏnnila sūḍi
śāroṇilĕ pūmeḍayil
mālākhamār pāḍunnidā
samayamāy samayamāy
hŏy hŏy hŏy hŏy hŏy hŏy
(rāgasandran...)

pāḍān mohamuṇarnnu
paravaśamallo praṇaya padaṅṅaḽ
sukṛtaṁ svaramaḻayāyi
surabhilamāy pariṇayarātri
pūccĕṇḍumāy nilkkunnidā
yorddānilĕ śośannagaḽ
samayamāy samayamāy
hŏy hŏy hŏy hŏy hŏy hŏy
(rāgasandran...)