Raadhaa geedaagovinda

രാധാ ഗീതാഗോവിന്ദ
Work
Year
Language

ആ...ആ...ആ..ആ..
രാധാ........ഗീതഗോവിന്ദരാധാ....
രാധാ....ഗീതഗോവിന്ദരാധ....ജയദേവൻ കണ്ടൊരു രാ‍ധാ....
പുല്ലാങ്കുഴലിലെ നാദമാം രാധാ....
പുല്ലാങ്കുഴലിലെ നാദമാം രാധാ....കള്ളക്കണ്ണന്റെ രാധ...
കള്ളക്കണ്ണന്റെ രാധ...
രാധാ........ഗീതഗോവിന്ദരാധാ....

വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ ശൃംഗാരലോലയായ് നിൽ‌പ്പൂ രാധാ...
ആ‍..ആ..ആ.....
വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ ശൃംഗാരലോലയായ് നിൽ‌പ്പൂ രാധാ...
കണ്ണന്റെ ലീലകൾ രാസലീലകൾ കരളിലൊരായിരം മലരമ്പെയ്തു...
വിവശയായവൾ......വിരഹിണിയാമവൾ....
ചക്രവാകപക്ഷിയെപ്പോലെ ചക്രായുധനെ കാത്തിരുന്നു....
ചക്രായുധനെ കാത്തിരുന്നു....

രാധാ........ഗീതഗോവിന്ദരാധാ....

കാളിന്ദിതീരത്തെ പുൽക്കൊടിത്തുമ്പുകൾ കാമപരവശ രാധയെ കണ്ടു....
കാളിയമർദ്ദകൻ കാർമുകിൽവർണ്ണൻ അവളുടെ മാറിൽ ഇക്കിളിയൂട്ടീ...
ലഹരികൊണ്ടവൾ....വിയർത്തുപോയവൾ.....
ചക്കരമാവിനെ ചുറ്റിയ മുല്ലപോൽ ശ്യാമവർണ്ണന്റെ മാറിൽ ചാഞ്ഞൂ...
ശ്യാമവർണ്ണന്റെ മാറിൽ ചാഞ്ഞൂ...

രാധാ........ഗീതഗോവിന്ദരാധാ....

ā...ā...ā..ā..
rādhā........gīdagovindarādhā....
rādhā....gīdagovindarādha....jayadevan kaṇḍŏru rādhā....
pullāṅguḻalilĕ nādamāṁ rādhā....
pullāṅguḻalilĕ nādamāṁ rādhā....kaḽḽakkaṇṇanṟĕ rādha...
kaḽḽakkaṇṇanṟĕ rādha...
rādhā........gīdagovindarādhā....

vṛndāvanattilĕ vaḽḽikkuḍilil śṛṁgāralolayāy nil‌ppū rādhā...
ā..ā..ā.....
vṛndāvanattilĕ vaḽḽikkuḍilil śṛṁgāralolayāy nil‌ppū rādhā...
kaṇṇanṟĕ līlagaḽ rāsalīlagaḽ karaḽilŏrāyiraṁ malarambĕydu...
vivaśayāyavaḽ......virahiṇiyāmavaḽ....
sakravāgabakṣiyĕppolĕ sakrāyudhanĕ kāttirunnu....
sakrāyudhanĕ kāttirunnu....

rādhā........gīdagovindarādhā....

kāḽindidīrattĕ pulkkŏḍittumbugaḽ kāmabaravaśa rādhayĕ kaṇḍu....
kāḽiyamarddagan kārmugilvarṇṇan avaḽuḍĕ māṟil ikkiḽiyūṭṭī...
laharigŏṇḍavaḽ....viyarttuboyavaḽ.....
sakkaramāvinĕ suṭriya mullabol śyāmavarṇṇanṟĕ māṟil sāññū...
śyāmavarṇṇanṟĕ māṟil sāññū...

rādhā........gīdagovindarādhā....