ആണ്‍കുട്ടി വരുന്നെടാ
കാഴ്ചക്കു കാർവർണ്ണനെടാ....
കാരിരുമ്പിന്‍ കരുത്താണെടാ..
വിജയം നിശ്ചയമാണെടാ....
ഒറ്റയാന്‍ നീ...കൊടുങ്കാറ്റു നീ..
എരികനല്‍ നീ രക്ഷകാ...
ഉടയോനെപ്പോലെ വിറപൂണ്ടു നില്‍ക്കും
അക്ഷുദ്രൻ നീ രക്ഷകാ...
തിളയ്ക്കുന്ന കണ്ണില്‍
ജ്വലിക്കുന്ന കോപം
കാരിരുമ്പു നീ രക്ഷകാ...
ഉറപ്പുള്ള ചങ്കില്‍ തുടിക്കുന്ന രക്തം
എതിര്‍പ്പിനു ശൌര്യം രക്ഷകാ...
ഇടിവെട്ടും മുഴക്കത്തിന്നൊരുപടി മുന്നേ
വലംകൈയ്യിലുരുക്കിന്റെ വെടിക്കെട്ടു വേറേ
ഇടഞ്ഞെത്തിയെതിര്‍ക്കുന്നോരെതിരാളിക്കിടിമിന്നല്‍ നീ...
വാ വാ രക്ഷകാ...
ഉടലിനും ഉയിരിനും രക്ഷകാ...
രക്ഷരക്ഷാ മഹാബലാ രക്ഷകാ...
രക്ഷകാ...രക്ഷകാ...രക്ഷകാ...രക്ഷകാ...
ര...ര...ര...ര...ര...ര...ര...
ചുടലക്കളത്തില്‍ ജടകുടഞ്ഞാടും
ക്ഷിപ്രകോപി നീ രക്ഷകാ...
ഹിരണ്യനുനേരേ നരസിംഹം നീ
ചിദ്രൂപൻ നീ രക്ഷകാ...
കൊടുമുടിമേലേ മിന്നല്‍ക്കൊടി പോലെ
വിജയഭേരി നീ രക്ഷകാ...
പുലിമട മുന്നില്‍ ഇടയുവാനെത്തും
ജൈവാതൃകനേ രക്ഷകാ ...
മദംപൊട്ടി അലറുന്നൊരൊറ്റയാന്‍ നീ
ഉശിരിന്റെ വമ്പു കാട്ടും കരുത്താണു നീ
കതിരോന്റെ ജ്വലിക്കുന്ന കനലിനും മെലേ നീ....
രാ....രാ.....