Title (Indic)സാഗരം മിഴികളില്‍ WorkQuotation Year2004 LanguageMalayalam Credits Role Artist Music Sabish George Performer Sayanora Philip Writer Arun Writer Ambrose Writer Brajesh Ramachandran LyricsMalayalamസാഗരം മിഴികളിൽ സാന്ത്വനം മൊഴികളിൽ യാത്രയായ് ശോക മാനസം രാവിതിൽ അലയുമീ കോകിലം ഒരു കുറി പാടിയോ നീറി നെഞ്ചകം ഇന്നോളമൊരു നാളുമാരോടും ചേരാതെ ഞാൻ തീർത്തൊരനുഭൂതി നീ ഇന്നെന്റെ അകതാരിൽ ഞാൻ നെയ്ത സ്വപ്നത്തിൻ കനലായി നീറുന്നു നീ പ്രണയമിതാരോ കുറിച്ചിട്ടൊരേകാന്ത രാവിൽ (സാഗരം മിഴികളിൽ...) ആരോടും അറിയാതെ ഇടനെഞ്ചിൽ ഒരു മാത്ര ശ്രുതി ചേർത്ത ശ്രീരാഗം നീ ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന വിരഹാർദ്രം ഒരു ഗാനം നീ ഹൃദയം ഇതാരോ മറന്നിട്ട മൺവീണ പോലെ (സാഗരം മിഴികളിൽ...) Englishsāgaraṁ miḻigaḽil sāndvanaṁ mŏḻigaḽil yātrayāy śoga mānasaṁ rāvidil alayumī kogilaṁ ŏru kuṟi pāḍiyo nīṟi nĕñjagaṁ innoḽamŏru nāḽumāroḍuṁ serādĕ ñān dīrttŏranubhūdi nī innĕnṟĕ agadāril ñān nĕyda svapnattin kanalāyi nīṟunnu nī praṇayamidāro kuṟicciṭṭŏregānda rāvil (sāgaraṁ miḻigaḽil...) āroḍuṁ aṟiyādĕ iḍanĕñjil ŏru mātra śrudi sertta śrīrāgaṁ nī innĕnṟĕ manadāril śrudi māṟi ŏḻugunna virahārdraṁ ŏru gānaṁ nī hṛdayaṁ idāro maṟanniṭṭa maṇvīṇa polĕ (sāgaraṁ miḻigaḽil...)