പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
കരകവിഞ്ഞൊഴുകുന്ന വാത്സല്യനിധിക്കു്
തിരുന്നാളില്‍ ജന്മദിനാശംസകള്‍
തിരുനാളില്‍ ജന്മദിനാശംസകള്‍
സ്നേഹത്തിന്‍ പര്യായമാണച്ഛന്‍
ഞങ്ങള്‍ക്കീശനും അമ്മയുമാണച്ഛന്‍
പുഞ്ചിരിക്കാറില്ലെങ്കിലും ഞങ്ങളെ
ചിരിപ്പിക്കാന്‍ തപം ചെയ്യും ഞങ്ങടച്ഛന്‍
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
നാ ന നാ|നാ ന നാ|നാ ന നാ
ഓമനിക്കാന്‍ അച്ഛനോമനകള്‍ ഞങ്ങള്‍
ഓരോ ചുമലിലും ഭാരങ്ങള്‍
അച്ഛന്റെ സമ്പാദ്യം നമ്മളെല്ലാം
അച്ഛനു സമ്മാനം നമ്മളെല്ലാം
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
അച്ഛന്റെ അശ്രുക്കള്‍ ഞങ്ങള്‍ തുടയ്ക്കും
അത്താണി ഈ നാലു കൈകളൊരുക്കും
പുഷ്പങ്ങളര്‍പ്പിക്കും ഞങ്ങളുടെ മനസ്സിന്റെ
പൂമുഖത്തിരിക്കുന്ന മണിവിളക്കേ
കരകവിഞ്ഞൊഴുകുന്ന വാത്സല്യനിധിക്കു്
തിരുന്നാളില്‍ ജന്മദിനാശംസകള്‍
തിരുനാളില്‍ ജന്മദിനാശംസകള്‍