വടക്കത്തിപ്പെണ്ണാളേ...
വൈക്കംകായലോളംതല്ലുന്ന വഴിയേ
കൊയ്ത്തിനു വന്നവളേ...
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ
കണിമങ്കേ... കന്നിമടന്തേ...
(വടക്കത്തി)
ആളൊഴിഞ്ഞ മൈലപ്പാടനടുവരമ്പത്ത്
അതിരുവരമ്പത്ത്...
ആയിരം താറാക്കാറനിലവിളിയില്
എന്റെ മനസ്സിന്റെ കനറ്റലു നീ കേട്ടോ? കേട്ടില്ലേ!
നീ കേട്ടോ? കേട്ടില്ലേ! നീ കേട്ടോ? കേട്ടില്ലേ!
എന്റെ താറാപ്പറ്റംപോലെ ചെതറുന്നേ ഞാന്‍
ചെതറുന്നേ ഞാന്‍... ചെതറുന്നേ ഞാന്‍....
(വടക്കത്തി)
ന്ലാവു വീണ പമ്പയാറ്റിന് ചുളിയിളക്കത്തില്‍
ഓളമിളക്കത്തില്‍...
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോ
നിന്റെ ചിരിമാത്രം തേടിവരുമെന്നെക്കണ്ടോ? കണ്ടില്ലേ!
നീ കണ്ടോ? കണ്ടില്ലേ! നീ കണ്ടോ? കണ്ടില്ലേ!
എന്റെ നയമ്പിലെ വെള്ളംപോലെ ചെതറുന്നേ ഞാന്‍
ചെതറുന്നേ ഞാന്‍... ചെതറുന്നേ ഞാന്‍....
(വടക്കത്തി)