Punyajagal

പുഞ്ചകള്‍
Year
Language

പുഞ്ചകള്‍ നടനമാടുന്ന ചേലക്കര ഗ്രാമമിതാണു്
കാളവര്‍ക്കി വാണരുളുന്ന കേളികേട്ട ഗ്രാമമിതാണു്
(പുഞ്ചകള്‍ ..)

കുറുഞ്ഞിപൂക്കും നീലക്കുന്നുകളും
ഏലക്കാടുമിവിടെയുണ്ടല്ലോ (കുറുഞ്ഞി..)
ഏഴുവര്‍ണ്ണപ്പൂക്കളുണ്ടു് പൂ നുള്ളാന്‍ കാറ്റുമുണ്ടു്
പുഴയും തോടുമിവിടെയുണ്ടു്
പ്രകൃതി തന്നൊരു...തന്നൊരു...
പ്രകൃതി തന്നൊരു ഗ്രാമമിതാണു്...
(പുഞ്ചകള്‍ ..)

മേടക്കൊന്നകള്‍ പൂത്തുനില്‍പ്പുണ്ടു്
മാവു പൂത്ത മണമൊഴുകുന്നൂ (മേടക്കൊന്നകള്‍....)
മണ്ണില്‍ നിന്നും പൊന്നു കൊയ്യും മലനാടിന്‍ മക്കളുണ്ടു്
പള്ളിയുണ്ടു് കോവിലുണ്ടു്...പള്ളിയുണ്ടു് കോവിലുണ്ടു്
നാക്കു കൊണ്ടു കോടി മുടിച്ച കഥ നിറഞ്ഞ
നിറഞ്ഞ...കഥ നിറഞ്ഞ ചേലക്കര നാടു്..
(പുഞ്ചകള്‍ ..)

puñjagaḽ naḍanamāḍunna selakkara grāmamidāṇu്
kāḽavarkki vāṇaruḽunna keḽigeṭṭa grāmamidāṇu്
(puñjagaḽ ..)

kuṟuññibūkkuṁ nīlakkunnugaḽuṁ
elakkāḍumiviḍĕyuṇḍallo (kuṟuññi..)
eḻuvarṇṇappūkkaḽuṇḍu് pū nuḽḽān kāṭrumuṇḍu്
puḻayuṁ toḍumiviḍĕyuṇḍu്
prakṛti tannŏru...tannŏru...
prakṛti tannŏru grāmamidāṇu്...
(puñjagaḽ ..)

meḍakkŏnnagaḽ pūttunilppuṇḍu്
māvu pūtta maṇamŏḻugunnū (meḍakkŏnnagaḽ....)
maṇṇil ninnuṁ pŏnnu kŏyyuṁ malanāḍin makkaḽuṇḍu്
paḽḽiyuṇḍu് koviluṇḍu്...paḽḽiyuṇḍu് koviluṇḍu്
nākku kŏṇḍu koḍi muḍicca katha niṟañña
niṟañña...katha niṟañña selakkara nāḍu്..
(puñjagaḽ ..)